Sunday, September 14, 2025

13കാരനെ കാണാതായിട്ട് പത്ത് ദിവസം,കണ്ടെത്താനാകാതെ പൊലീസ്"

കോടഞ്ചേരി:"പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട 13 കാരനെ പത്ത് ദിവസമായിട്ടും കണ്ടെത്താനായില്ല. കോടഞ്ചേരി പഞ്ചായത്തിലെ നാലുസെന്റ് ഉന്നതിയിലെ വിജിത് വിനീതിനെയാണ് കാണാതായത്."തിരുവോണ ദിവസമാണ് കുട്ടിയെ കാണാതായത്. കൂട്ടുകാര്‍ക്കൊപ്പം പുറത്തുപോയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. സിനിമ കാണാന്‍ പോയതായിരുന്നുവെന്നും താമരശ്ശേരി ചുങ്കത്ത് കുട്ടിയെ കൊണ്ടുവിട്ടിരുന്നുവെന്നും കൂട്ടുകാരും പറയുന്നു.രാത്രി എട്ടുമണിയോടെ കുട്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിയതായുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ കുട്ടിയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല.കോടഞ്ചേരി പൊലീസാണ് അന്വേഷണം നടത്തുന്നത്.

*വിദ്യാർത്ഥിയുടെ തിരോധാനം*
*പോലീസ് അന്വേഷണം ശക്തമാക്കണം-എസ്‌ഡിപിഐ*

കൂടത്തായി: തിരുവോണ ദിവസം കാണാതായ സെന്റ് മേരീസ് ഹൈസ്കൂൾ 8ാം ക്ലാസ് വിദ്യാര്‍ത്ഥി വിജിത്തിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ശക്തമാക്കണമെന്നും, കുട്ടിയെ കണ്ടെത്തണമെന്നും  കൂടത്തായി എസ്‌ഡിപി ഐ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.
ബ്രാഞ്ച് പ്രസിഡന്റ് അൻസാർ അമ്പാടൻ ,സെക്രട്ടറി ജുബൈർ എംടി, ട്രഷറർ മുസ്തഫ എംടി,മുഹമ്മദ് തട്ടൂർ എന്നിവർ വിദ്യാർത്ഥിയുടെ വീട് സന്ദർശിച്ച് കുടുംബത്തെ ആശ്വസിപ്പിച്ചു.
 
.
 

No comments:

Post a Comment

വേർപാട് 😥ചമൽ കഴുകനോലിക്കൽ സെലീന ജെയിംസ്

തായരശ്ശേരി:    ഐഡിസി താമരശ്ശേരി കോ-ഓർഡിനേറ്റർ,നോർത്ത് മലബാർ ഫാർമർപ്രൊഡ്യൂസർ കമ്പനി ഡയരക്ടർ,സഞ്ജീവനി ഫാർമേഴ്സ് ക്ളബ് കൺവീനർ, താരശ്ശേരി രൂപതാ ...