സ്വർഗത്തിലെ കനി' എന്നറിയപ്പെടുന്ന ഗാഗ് ഫ്രൂട്ട് ആലപ്പുഴ പള്ളിപ്പുറത്തെ ചൊരിമണലിലും വിളഞ്ഞു.
ആദ്യം പച്ച, പിന്നെ മഞ്ഞ, ഓറഞ്ച്, ഒടുവില്‍ പാകമാകുമ്ബോള്‍ ചുവപ്പ് എന്നിങ്ങനെ നിറങ്ങളിലാണ് ഗാഗ് ഫ്രൂട്ട് കാണപ്പെടുന്നത്.
ഗാഗ് ഫ്രൂട്ട്
റിട്ട. റെയില്‍വേ പൊലീസ് എസ്‌ഐ പള്ളിപ്പുറം കടമ്ബനാകുളങ്ങര കളത്തിപ്പടിക്കല്‍ കെ.ഡി. ദേവരാജന്റെ വീടിൻ്റെ മട്ടുപ്പാവിലാണ് ഗാഗ് വിളഞ്ഞിരിക്കുന്നത്. രണ്ടു വർഷം മുൻപ് ചെങ്ങന്നൂരിലെ സുഹൃത്തില്‍ നിന്നാണ് ഗാഗ് ഫ്രൂട്ട് വാങ്ങിയത്. കുരു എടുത്ത് പറമ്ബില്‍ നട്ടുപിടിപ്പിച്ച്, പന്തലിട്ട് മട്ടുപ്പാവിലേക്ക് പടർത്തി.
ഗാഗ് ഫ്രൂട്ട്
പാവല്‍ പോലെ പടർന്നാണ് ചെടിയുടെ വളർച്ച. പടർന്നാല്‍ 20 വർഷം വരെ നിലനില്‍ക്കും. ആണ്‍-പെണ്‍ പൂക്കളുണ്ട്. ആണ്‍ പൂമ്ബൊടിയെ പെണ്‍ പൂമ്ബൊടിയില്‍ ചേർത്ത് കൃത്രിമ പരാഗണം നടത്തിക്കൊടുക്കണം.
ഗാഗ് ഫ്രൂട്ട്
കിലോഗ്രാമിന് 1000 രൂപയിലധികം വിലയുള്ള പഴത്തിന്റെ സ്വദേശം വിയറ്റ്നാമാണ്. ഒരു പഴത്തിന് ശരാശരി 650 ഗ്രാം തൂക്കമുണ്ടാകും.
ഗാഗ് ഫ്രൂട്ട്
No comments:
Post a Comment