Sunday, August 3, 2025
ഇപ്പൊ ൾ അപേക്ഷിക്കാം;വനിതാ ശിശുവികസന വകുപ്പിന്റെ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. വനിതകൾ ഗൃഹനാഥരായിട്ടുള്ളവരുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്ന വിദ്യാധനം പദ്ധതി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 55 വയസ്സിനു താഴെ പ്രായമുള്ള വിധവകളായ സ്ത്രീകൾക്ക് സ്വയംതൊഴിലിന് ഒറ്റത്തവണ സഹായമായി 30,000 രൂപ നൽകുന്ന സഹായഹസ്തം പദ്ധതി, സാധുക്കളായ വിധവകൾ, നിയമപരമായി വിവാഹമോചനം നേടിയവർ എന്നിവരുടെ പുനർവിവാഹത്തിന് 25,000 രൂപ ധനസഹായം നൽകുന്ന മംഗല്യപദ്ധതി, സാധുക്കളായ വിധവകൾക്ക് അഭയസ്ഥാനം നൽകുന്ന ബന്ധുവിന് പ്രതിമാസം 1000 രൂപ നൽകുന്ന അഭയകിരണം പദ്ധതി എന്നിവയിലേക്ക് ഓൺലൈനായി അപേക്ഷ നൽകാം. വിശദ വിവരങ്ങൾക്ക് www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ: 0481-2961272.
Subscribe to:
Post Comments (Atom)
നാളെ ചുരം യാത്ര അനുവദിക്കില്ല
താമരശേരി: ഇന്നലെ വൈകുന്നേരം ഏഴോടെ ചുരം വ്യൂ പോയിന്റിന് സമീപം കൂറ്റൻ പാറകളും, മണ്ണും, മരവും കടപുഴകി റോഡിലേക്ക് പതിച്ചത് കാരണം താമരശേരി ചുരം വ...
-
സൗദിയിലെ ഇന്ത്യന്‍ എംബസിയിലേക്ക് ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷക്ഷണിച്ചു. യോഗ്യതയുള്ള ഇന്ത്യന്‍ പൗരന്മാര്ക്ക് 2025 ജൂലൈ 15 വരെ ഓണ്‍ലൈനായി അ...
-
മുവാറ്റുപുഴ:ജുമുഅക്ക് പോയ സമയത്ത് കടയ്ക്ക് പുറത്തുവച്ച സാധനങ്ങള്‍ അടിച്ചു മാറ്റി, കള്ളനെ കണ്ട് ഞെട്ടി ജനം.കടയുടമ ഉച്ചയ്ക്ക് ജുമുഅ നിസ്കാരത്...
-
പ്രവാസി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് കണ്ണൂർ: ചക്കരക്കല്ലില്‍ അച്ചാറിലൊളിപ്പിച്ച് മാരക ലഹരി എത്തിച്ച സംഭവത്തില്‍ മൂന്നുപേർ പിടിയില്‍. സുഹൃ...
No comments:
Post a Comment