Sunday, August 3, 2025

അധ്യാപികയായ ഭാര്യക്ക് 14 വര്‍ഷമായി ശമ്പളമില്ല; മനോവിഷമത്തില്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് ജീവനൊടുക്കി

റാന്നി: എയ്ഡഡ് സ്‌കൂള്‍ അധ്യാപികയായ ഭാര്യയ്ക്ക് 14 വര്‍ഷമായി ശമ്പളം ലഭിക്കാത്ത മനോവിഷമത്തില്‍ ഭര്‍ത്താവ് ജീവനൊടുക്കി. അത്തിക്കയം - നാറാണംമൂഴി വടക്കേച്ചരുവിൽ വി.എൻ ത്യാഗരാജന്‍റെ മകൻ ഷിജോ വി.റ്റി. (47) ആണ് ജീവനൊടുക്കിയത്. കൃഷിവകുപ്പിൽ ഫീൽഡ് സ്റ്റാഫ് ആണ് ഷിജോ ത്യാഗരാജൻ.

നാറാണംമൂഴി സെന്റ് ജോസഫ് സ്‌കൂളിലെ അധ്യാപികയാണ് ഷിജോയുടെ ഭാര്യ. ഇവർക്ക് 14 വര്‍ഷമായി ശമ്പളം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഇവര്‍ ഹൈകോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് ലഭിക്കുകയും ചെയ്തു. എന്നാല്‍ ഡി.ഇ.ഒ ഓഫീസ് തുടര്‍നടപടിയെടുത്തില്ല. മന്ത്രി തലത്തിൽ തന്നെ ഇടപെട്ടെങ്കിലും ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചില്ല.ഇതില്‍ മനംനൊന്താണ് ഷിജോ ജീവനൊടുക്കിയതെന്ന് ഷിജോയുടെ പിതാവ് ത്യാഗരാജന്‍ പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരം ആറു മുതല്‍ ഷിജോയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീടിന് ഒന്നര കിലോമീറ്റര്‍ അകലെ വനമേഖലയില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്."
 

No comments:

Post a Comment

നാളെ ചുരം യാത്ര അനുവദിക്കില്ല

താമരശേരി: ഇന്നലെ വൈകുന്നേരം ഏഴോടെ ചുരം വ്യൂ പോയിന്റിന് സമീപം കൂറ്റൻ പാറകളും, മണ്ണും, മരവും കടപുഴകി റോഡിലേക്ക് പതിച്ചത് കാരണം താമരശേരി ചുരം വ...