കൊച്ചി: ജിമ്മിലെ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് ഏബ്രഹാമിന്റെയും ഗ്രേസിയുടെയും മകന് രാജ് (42) ആണ് ഇന്നു രാവിലെ 5.30ന് ജിമ്മില്‍ കുഴഞ്ഞുവീണു മരിച്ചത്. രാവിലെ 5 മണിയോടെ എത്തിയ രാജ് ജിം തുറന്ന് .......വ്യായാമം ആരംഭിക്കുകയായിരുന്നു. 5.26ന് കുഴഞ്ഞു വീഴുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇതിനു മുമ്പ് നെഞ്ചില്‍ കൈകള്‍ അമര്‍ത്തിക്കൊണ്ട് ഏതാനും സെക്കന്‍ഡുകള്‍ നടക്കുന്നതും പിന്നീട് ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു മിനിറ്റോളം ഇരുന്ന ശേഷം താഴേക്കു കുഴഞ്ഞു വീഴുകയായിരുന്നു.20 മിനിറ്റോളം തറയില്‍ കിടന്ന രാജിനെ 5.45ന് ജിമ്മിലെത്തിയവരാണ് കാണുന്നത്. ഉടന്‍ സിപിആര്‍ നല്കി ആരക്കുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . രാജിന്റെവിദേശത്ത് നഴ്സായി ജോലി ചെയ്യുന്ന ലിജി യാണ് ഭാര്യ
Subscribe to:
Post Comments (Atom)
മരണത്തിലും പിരിയാതെ കൂട്ടുകാർ
കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...
-
കെട്ടിവയ്ക്കാനുള്ള കാശ് നൽകി ഉമ്മ താമരശേരി: ബന്ധം വേറെ, പാർട്ടി വേറെ എന്ന് തെളിയിച്ചു സഹോദരങ്ങളുടെ മൽസരം ഏറെ കൗതുകവും അതിലേറെ ചർ...
-
താമരശ്ശേരി: താമരശ്ശേരി കരാടിയിൽ പ്രവർത്തിക്കുന്ന മൗണ്ടൻ വ്യൂ ടൂറിസ്റ്റ് ഹോം ജീവനക്കാർക്കു നേരെയാണ് ആക്രമം. ടൂറിസ്റ്റ് ഹോമിൻ്റെ മുറ്റത്ത് വെച...
-
താമരശേരി: ഏറെ കോളിളക്കം സൃഷ്ടിച്ച കോരങ്ങോട്ട് കരീം കൊലക്കേസിൽ 11 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കരീമിന്റെ ഭാര്യ, രണ്ട...
No comments:
Post a Comment