Wednesday, July 30, 2025

എൻഐഎക്ക് വിടണമെന്ന ബജ്റംഗ്ദൾ ആവശ്യം സെഷൻസ് കോടതിഅംഗീകാരം;കന്യാസ്ത്രീകൾക്ക് ജാമ്യമില്ല

ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയതോടെ കന്യാസ്ത്രീകൾ ജയിലിൽ തുടരും.മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യമില്ല.ദുർഗ് സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.സിസ്റ്റർ പ്രീതി മേരിയ, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരാണ് അറസ്റ്റിലായത്. കന്യാസ്ത്രീകളുടെ കേസ് എപരിഗണിക്കേണ്ടത് എൻഐഎ കോടതിയെന്ന് സെഷൻസ് കോടതി പറഞ്ഞു.കേസ് അന്വേഷിക്കേണ്ടത് ആർപിഎഫും ഛത്തീസ്ഗഢ് പൊലീസും അല്ലെന്നും ബജ്റംഗ്ദൾ കോടതിയിൽ വാദിച്ചു. .അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബജ്രം​ഗ്ദൾ പ്രവർത്തകർ രംഗത്തെത്തി. കോടതിക്ക് മുന്നില്‍ നാടകീയരംഗങ്ങളാണ് അരങ്ങേറിയത്. ഛത്തീസ്​ഗഡ് സെഷൻസ് കോടതി ജാമ്യാപേക്ഷ പരി​ഗണിക്കുന്ന സാഹചര്യത്തിലായിരുന്നു കോടതിക്ക് മുന്നിൽ പ്രതിഷേധവുമായി ബജ്രം​ഗ്ദൾ പ്രവർത്തകർ എത്തിച്ചേർന്നത്. ജ്യോതി ശർമയുൾപ്പെടെയുള്ള നേതാക്കൾ മുദ്രാവാക്യം വിളികളോ‌ടെയാണ് കോടതിക്ക് മുന്നിലെത്തിയത്. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുന്ന സമയത്ത് ബജ്രം​ഗ്ദൾ പ്രവർത്തകർ അവരെ തട‌ഞ്ഞുവെച്ച് ചോദ്യം ചെയ്യുന്നതുൾപ്പെ‌ടെയുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. യാതൊരു കാരണവശാലും കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു

റായ്പൂർ അതിരൂപതയാണ് കോടതിയെ സമീപിച്ചത്.കോടതിക്ക് ജാമ്യം നൽകാൻ പരിമിതി ഉണ്ടെന്ന് ജഡ്ജി പറഞ്ഞു.കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്നലെ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു"
 

No comments:

Post a Comment

അനയയുടെ സഹോദരനുംഅമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

താമരശേരി: താമരശ്ശേരിയിൽ  അമീബിക് മസ്തിതിഷ്ക ജ്വരം ബാധിച്ചു മരിച്ച നാലാം ക്ലാസുകാരി യുടെ സഹോദരനും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മറ്റൊരു സഹോദര...