Tuesday, July 29, 2025

നിമിഷ പ്രിയ,തലാലിന്റെ മാതാപിതാക്കൾക്ക് എതിര്‍പ്പില്ല; എതിർപ്പ് സഹോദരനു മാത്രമെന്ന്.

യെമെനില്‍ ജയിലില്‍ക്കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കുന്നതില്‍ കൊല്ലപ്പെട്ട തലാലിന്റെ മാതാപിതാക്കൾക്ക് എതിർപ്പില്ലെന്ന്  സൂചന. സഹോദരൻ അബ്ദുല്‍ ഫത്താഹ് മെഹ്ദിക്ക് മാത്രമാണ് എതിർപ്പുള്ളതെന്നും
വധശിക്ഷ റദ്ദാക്കിയുള്ള ഉത്തരവ് വൈകാതെ ഇറങ്ങുമെന്നും മധ്യസ്ഥചർച്ചയ്ക്ക് നേതൃത്വം നല്‍കുന്നവർ കാന്തപുരത്തിന്റെ  ഓഫീസിനെ അറിയിച്ചു. .

യെമെൻ പണ്ഡിതസംഘവും യെമെൻ ഭരണാധികാരികളും നയതന്ത്ര ഉദ്യോഗസ്ഥരും തമ്മില്‍നടന്ന ചർച്ചയില്‍ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്നതില്‍ ഉറച്ചു നില്‍ക്കുകയാണ് കാന്തപുരത്തിന്റെ ഓഫീസ്.

സമാധാനത്തിന് കുടുംബം സമ്മതിച്ചതായി കാന്തപുരത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും വധശിക്ഷ റദ്ദാക്കിയെന്ന വിവരം പൂർണമായി തെറ്റാണെന്നും തലാലിന്റെ സഹോദരൻ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഞങ്ങളുമായി സംസാരിക്കാൻ ചുമതലപ്പെടുത്തിയെന്ന് പറയുന്നവർ സംസാരിച്ചിട്ടുണ്ടോയെന്ന് കാന്തപുരം വ്യക്തമാക്കണമെന്നും കുറിപ്പില്‍ പറയുന്നു. എന്നാല്‍ നിമിഷപ്രിയയ്ക്ക് മാപ്പു കൊടുക്കേണ്ടവരുമായി നടന്ന ചർച്ചകള്‍ വളരെ പ്രതീക്ഷ നല്‍കുന്നതാണെന്ന് യെമെനിലെ സൂഫിപണ്ഡിതൻ ഉമർ ബിൻ ഹഫീളിന്റെ ശിഷ്യൻ സവാദ് മുസ്തഫാവി പറയുന്നു. ഇപ്പോള്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക് ശുഭപര്യവസാനമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

അനയയുടെ സഹോദരനുംഅമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

താമരശേരി: താമരശ്ശേരിയിൽ  അമീബിക് മസ്തിതിഷ്ക ജ്വരം ബാധിച്ചു മരിച്ച നാലാം ക്ലാസുകാരി യുടെ സഹോദരനും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മറ്റൊരു സഹോദര...