മൈസൂരുവികഴിഞ്ഞ ദിവസം മുംബൈ പൊലീസും മൈസൂരു പൊലീസും സംയുക്തമായി നടത്തിയ ഓപറേഷനിൽ 390 കോടി രൂപ യുടെ മയക്ക് മരുന്ന് പിടിച്ചെടുത്തത് മയക്കുമരുന്ന്. ആകെ 192.53 കിലോ മെഫിഡ്രോൺ (എം.ഡി) ആണ് പിടിച്ചെടുത്തതെന്ന് മുംബൈ സോൺ 10 ഡി.സി.പി ദത്ത നൽവാഡെ മൈസൂരുവിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മുംബൈ പൊലീസിലെ സോൺ 10 സകിനാല പൊലീസ് സ്റ്റേഷനിലെ ആന്റിനാർകോട്ടിക്സ് സെല്ലാണ് റെയ്ഡിന് ചുക്കാൻ പിടിച്ചത്. കേസിൽ ഇതുവരെ ഏഴ് മുംബൈ സ്വദേശികളും ഒരു മൈസൂരു സ്വദേശിയും അറസ്റ്റിലായി. മൈസൂരുവിലെ ഒരു വാഹന ഗാരേജിന്റെ മറവിലാണ് ലഹരി നിർമാണം നടന്നിരുന്നത്. ഇവിടെ നിർമിച്ചിരുന്ന മയക്കുമരുന്ന് മുംബൈയിലേക്ക് കടത്തിയാണ് വിൽപന നടത്തിയിരുന്നത്. പ്രതികളിൽനിന്ന് 13 കിലോ എം.ഡി.എം.എയും നിർമാണം അവസാന ഘട്ടത്തിലായ 50 കിലോ മയക്കുമരുന്നും പിടിച്ചെടുത്തിരുന്നു
No comments:
Post a Comment