Tuesday, July 29, 2025

ഫ്രഷ്കട്ട് മാനേജ്മെന്റിന്റെ സമരക്കാർക്ക് നേരെയുള്ള ആക്രമണം അപലപനീയം.പ്രതികളെ അറസ്റ്റ് ചെയ്യണം.എസ്‌ഡിപിഐ

താമരശ്ശേരി : 
പൊതു ജനാരോഗ്യത്തിനും ,ജന സമാധാനത്തിനും ദോഷകരമായ രീതിയിൽ പ്രവർത്തിക്കുന്ന  ഫ്രഷ് കട്ട് അറവു മാലിന്യ പ്ലാന്റിനെതിരായി ജനാധിപത്യ രീതിയിൽ സമരംചെയ്യുന്നവർക്കെതിൽ പ്ലാന്റ്മാനേജ്‌മെന്റ് ഗുണ്ടകളെ കൊണ്ട് വന്ന് ആക്രമണം നടത്തിയത് അപലനീയമാണെന്നും, കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും എസ്‌ഡിപിഐ കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഹെൽത്ത് ഡിപ്പാർട്ട്മെന്റ്, പാരിസ്ഥിതിക വകുപ്പ്, ജില്ലാ ഭരണകൂടം തുടങ്ങി വിവിധ വകുപ്പുകൾ രാഷ്ട്രീയ സമ്മങ്ങൾക്ക് വഴങ്ങി പ്രശ്നത്തിൽ ഇടപെടാതെ നിസംഗത തുടരുകയാണെന്ന്  യോഗം ആരോപിച്ചു.ദുരിത ബാധിതരുടെ പ്രശ്നങ്ങൾ, നിയമസഭയിലും വകുപ്പ് മന്ദ്രിയുടെയും സർക്കാരിന്റെയും ശ്രദ്ധയിലും കൊണ്ട് വന്ന് പ്രശ്നത്തിന് അടിയന്തിര പരഹാരം ഉണ്ടാക്കുന്നതിന് എം എൽ എ ഔദ്യഗികമായി ഇടപെടണം .സംസ്ഥാന മലിനീകരണ ബോർഡിൽ നിന്ന് വേഗത്തിലുള്ള റിപ്പോർട്ട് ആവശ്യപ്പെടുകയും തുടർച്ചയായി മലിനീകരണ മാനദണ്ഡങ്ങൾ ലംഘിക്കുകയാണെങ്കിൽ മാലിന്യ പ്ലാന്റ് അടച്ചു പൂട്ടുന്നതിന് നിയമപരമായി നടപടി സ്വീകരിക്കുകയും വേണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ടിപി യുസുഫ് അധ്യക്ഷനായി. ഇ.പി.റസാഖ്‌, ആബിദ് പാലക്കുറ്റി, ഒ.എം സിദ്ധീഖ്, സിദ്ധീഖ് ഈർപ്പോണ, റസാഖ്‌ മാസ്റ്റർ കൊന്തളത്ത്, ഇഖ്ബാൽ മാസ്റ്റർ, സലാം കാക്കേരി,ഹമീദലി കോളിക്കൽ ,ആർ സി സുബൈർ തുടങ്ങിയവർ സംസാരിച്ചു.

No comments:

Post a Comment

അനയയുടെ സഹോദരനുംഅമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

താമരശേരി: താമരശ്ശേരിയിൽ  അമീബിക് മസ്തിതിഷ്ക ജ്വരം ബാധിച്ചു മരിച്ച നാലാം ക്ലാസുകാരി യുടെ സഹോദരനും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മറ്റൊരു സഹോദര...