Wednesday, July 30, 2025

വീടിന് ഭീക്ഷണിയായി കൂറ്റൻ പാറ അടർന്നു വീണു

താമരശ്ശേരി :*കൂറ്റൻ പാറ അടർന്നു വീണത് വീടിന് ഭീഷണി ആയിമാറി.കട്ടിപ്പാറ പഞ്ചായത്തിലെ ചമൽ കൊളമല ഭാഗത്ത് ഗോപാലൻ കൊളമല യുടെ വീടിന് പുറകിൽ  സ്ഥിതി ചെയ്യ്ത പാറ യാണ് വൻശബ്ദത്തോടെയും, പുകപടലത്തോടെയും  ഇന്ന് ഉച്ചക്കുശേഷം മൂന്നരയോടെ  അടർന്ന് വീണു.
 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ്, വാർഡ് മെമ്പർ  അനിൽജോർജ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ കെ അബുബക്കർക്കുട്ടി, അഷറഫ് പൂലോട് എന്നിവർ സ്ഥലം സന്ദർശിച്ച.അടർന്ന് വീണ പാറയും, അവശേഷിക്കുന്ന പാറഭാഗങ്ങളും വീടിനും ജനങ്ങൾക്കും ഭീക്ഷണിയായി സ്ഥിതി ചെയ്യുന്നതിനാൽ പാറ അടിയന്തിരമായ മുറിച്ച് നീക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

No comments:

Post a Comment

അനയയുടെ സഹോദരനുംഅമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

താമരശേരി: താമരശ്ശേരിയിൽ  അമീബിക് മസ്തിതിഷ്ക ജ്വരം ബാധിച്ചു മരിച്ച നാലാം ക്ലാസുകാരി യുടെ സഹോദരനും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മറ്റൊരു സഹോദര...