ഇനി ചാകരുടെ കാലം ,കഴിഞ്ഞ 52 ദിവസമായി നീണ്ടുനിന്ന കേരളതീരത്തെ മൺസൂൺ കാല ട്രോളിംഗ് നിരോധനം ഇന്ന് രാത്രി അവസാനിക്കും.ജൂൺ 9നാണ് ട്രോളിംഗ് നിരോധനം ആരംഭിച്ചിരുന്നത്. മത്സ്യ തൊഴിലാളികൾ ബോട്ടുകളും, വലയുമായി പ്രതീക്ഷയോടെ വീണ്ടും കടലിലേക്ക് ഇറങ്ങും. കേടുപാടുകൾ സംഭവിച്ച വലകളും ബോട്ടുകളിലെ അറ്റകുറ്റപണികളും പൂർത്തീകരിച്ച് കാത്തിരിക്കുകയാണ് മത്സ്യതൊഴിലാളികൾ.ട്രോളിംഗ് ആരംഭിച്ച ദിവസം ബോട്ടുകളിൽ നിന്ന് അഴിച്ചുമാറ്റിയ വലകൾ, ജിപിഎസ്, വാക്കിടോക്കി, വയർലെസ് സെറ്റ് തുടങ്ങിയ സാമഗ്രികളും ബോട്ടുകളിൽ ഘടിപ്പിച്ചു തുടങ്ങി. വോട്ടുകളിൽ ഐസും ഡീസലും മറ്റു ഭക്ഷണസാമഗ്രികളും റെഡിയാക്കി വെച്ചിരിക്കുകയാണ് തൊഴിലാളികൾ. കപ്പലപകടങ്ങളും ഇതേ തുടർന്നുണ്ടായ അവശിഷ്ടങ്ങളും കടലിൽ സൃഷ്ടിച്ച പ്രതികൂല അന്തരീക്ഷത്തിലാണ് മത്സ്യബന്ധന മേഖല. കപ്പലുകളിൽ നിന്ന് കടലിൽ പതിച്ച കണ്ടെയ്നർ ഭാഗങ്ങളും മറ്റ് അവശിഷ്ടങ്ങളും ഇനിയും കണ്ടുകിട്ടാൻ ബാക്കിയുണ്ട് .
Subscribe to:
Post Comments (Atom)
അനയയുടെ സഹോദരനുംഅമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
താമരശേരി: താമരശ്ശേരിയിൽ അമീബിക് മസ്തിതിഷ്ക ജ്വരം ബാധിച്ചു മരിച്ച നാലാം ക്ലാസുകാരി യുടെ സഹോദരനും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മറ്റൊരു സഹോദര...
-
സൗദിയിലെ ഇന്ത്യന് എംബസിയിലേക്ക് ഡ്രൈവര് തസ്തികയിലേക്ക് അപേക്ഷക്ഷണിച്ചു. യോഗ്യതയുള്ള ഇന്ത്യന് പൗരന്മാര്ക്ക് 2025 ജൂലൈ 15 വരെ ഓണ്ലൈനായി അ...
-
മുവാറ്റുപുഴ:ജുമുഅക്ക് പോയ സമയത്ത് കടയ്ക്ക് പുറത്തുവച്ച സാധനങ്ങള് അടിച്ചു മാറ്റി, കള്ളനെ കണ്ട് ഞെട്ടി ജനം.കടയുടമ ഉച്ചയ്ക്ക് ജുമുഅ നിസ്കാരത്...
-
പ്രവാസി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് കണ്ണൂർ: ചക്കരക്കല്ലില് അച്ചാറിലൊളിപ്പിച്ച് മാരക ലഹരി എത്തിച്ച സംഭവത്തില് മൂന്നുപേർ പിടിയില്. സുഹൃ...
No comments:
Post a Comment