Monday, July 14, 2025

വ്യാജ ആപ്പ് വഴി ഓൺലൈൻ തട്ടിപ്പ്: കൊടുവള്ളി സ്വദേശിക്ക് നഷ്ടമായത് നാല് ലക്ഷം രൂപ

കൊടുവള്ളി: വ്യാജ ആപ്പ് വഴി ഓൺലൈൻ തട്ടിപ്പിൽ കൊടുവള്ളി സ്വദേശിക്ക് നഷ്ടമായത് നാല് ലക്ഷം. എറണാകുളം അഗ്രോ മെഷിനറി കോർപ്പറേഷൻ അക്കൗണ്ടന്റും കൊടുവള്ളി സ്വദേശിയുമായ യുവാവിനാണ്  നാലുലക്ഷം രൂപനഷ്ടപ്പെട്ടത്. യൂണിയൻ ബാങ്കിന്റെ വ്യാജ ആപ്പ് മുഖേന കൊടുവള്ളി തലപ്പെരുമണ്ണ പുൽപ്പറമ്പിൽ അബ്ദുൽ ജലീലിന്റെ അക്കൗണ്ടിൽ നിന്നാണ് തുക നഷ്ടമായത്.

യൂണിയൻ ബാങ്കിൽ അക്കൗണ്ടുള്ള വ്യക്തിയാണ് ജലീൽ. വീടുനിർമ്മാണത്തിനും ഭാര്യയുടെ പ്രസവാവശ്യത്തിനുമായി ജലീൽ കരുതിയിരുന്ന പണമായിരുന്നു ഇത്. വെള്ളിയാഴ്ച‌ വൈകുന്നേരം മൂന്നോടെ ജലീലിന്റെ ഫോണിലേക്ക് ഒരു ഒടിപി വരുകയും ഉടൻതന്നെ അക്കൗണ്ടിൽ നിന്ന് 1,99,000 രൂപ നഷ്‌ടപ്പെടുകയും ചെയ്തു.

അക്കൗണ്ടിൽ നിന്ന് പണം നഷ്ട‌പ്പെട്ടതറിഞ്ഞ ഉടൻതന്നെ ജലീൽ ബാങ്കിലെത്തി. എന്നാൽ, ബാങ്കിൽ എത്തുന്നതിനു മുൻപുതന്നെ വീണ്ടും 1,60,000 രൂപയും തുടർന്ന് 44,000 രൂപയും അക്കൗണ്ടിൽ നിന്ന് നഷ്‌ടമായി. യൂണിയൻ ബാങ്കിന്റെ ആപ്പിന് സമാനമായ വ്യാജ ആപ്പ് മുഖേനയാണ് തട്ടിപ്പു നടന്നതെന്ന് ജലീൽ പറഞ്ഞു. ജലീൽ ആലുവയിൽ നൽകിയ പരാതി കൊടുവള്ളി പോലീസിന് കൈമാറിയിട്ടുണ്ട്.

No comments:

Post a Comment

സഖാവ് പിണറായി വിജയന്റെ' വക ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്ബോംബ് ഭീഷണി!

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പിണറായി വിജയന്റെ പേരിൽ ബോംബ് ഭീഷണി. കൊമ്രേഡ് പിണറായി വിജയൻ എന്ന പേരിലുള്ള വ്യാജ ഇമെയിൽ ഐഡിയിൽ നിന്നുമാണ് ബോംബെ...