Monday, July 14, 2025

സൂര്യന്‍. കഅബയുടെ നേരെ മുകളില്‍ വരുന്ന പ്രതിഭാസം നാളെ

ആധുനിക ഉപകരണങ്ങള്‍ ഇല്ലാതെ ലോകത്തിലെവിടെ നിന്നും ഖിബ് ല ദിശ കൃത്യമായി നിര്‍ണയിക്കാന്‍ കഴിയുമെന്നതാണ് പ്രാധാന്യം 




മക്ക: മുസ്ലിംകളുടെ പുണ്യഗേഹമായ കഅബാലയത്തിന്റെ നേര്‍ മുകളില്‍ സൂര്യന്‍ വരുന്ന പ്രതിഭാസം നാളെ ഉച്ചയ്ക്ക്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ്  സംഭവിക്കുന്നത്


സോളാര്‍ സെനിത്ത് എന്നറിയപ്പെടുന്ന ഈ ജ്യോതിശാസ്ത്ര സംഭവം വര്‍ഷത്തില്‍ രണ്ടുതവണ സംഭവിക്കുകയും പ്രപഞ്ചവ്യവസ്ഥയുടെ കൃത്യതക്ക് ഉദാഹരണമായി മാറുകയും ചെയ്യുന്നു.

സൂര്യന്‍ ഉത്തരായനരേഖയില്‍ നിന്ന് തെക്കോട്ട് നീങ്ങുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നതെന്ന് ജിദ്ദ ജ്യോതിശാസ്ത്ര സൊസൈറ്റി പ്രസിഡന്റ് എന്‍ജിനീയര്‍ മാജിദ് അബൂസഹ്‌റ പറഞ്ഞു. മക്ക സമയം ഉച്ചക്ക് 12:27 ന് (ജി.എം.ടി 9.27 എ.എം) സൂര്യന്‍ മക്കയുടെ ധ്രുവരേഖക്ക് നേരെ മുകളിലായി ഏകദേശം 89.5 ഡിഗ്രി ഉയര കോണില്‍ ആയിരിക്കും. ളുഹര്‍ ബാങ്കിന്റെ ഈ സമയത്ത് കഅബാലയത്തിന്റെ നിഴല്‍ അപ്രത്യക്ഷമാകും
ചുറ്റുമുള്ള ലംബ വസ്തുക്കള്‍ക്ക് നിഴലുകള്‍ ഉണ്ടാകില്ല. ഭൂമിയിലെ ഒരു പ്രത്യേക ബിന്ദുവില്‍ സൂര്യരശ്മികള്‍ ലംബമായി പതിക്കുന്നതിനാല്‍ ശാസ്ത്രീയ കൃത്യതയും പ്രകൃതി സൗന്ദര്യവും ലയിപ്പിക്കുന്ന ശ്രദ്ധേയമായ കാഴ്ച ഇത് സൃഷ്ടിക്കുന്നു.

മെയ് അവസാനത്തിലും ജൂലൈ മധ്യത്തിലുമായി വര്‍ഷത്തില്‍ രണ്ടുതവണ വിശുദ്ധ കഅബാലയത്തില്‍ ഈ പ്രതിഭാസം അനുഭവപ്പെടും. സൂര്യന്‍ മക്കയുടെ 21.4 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിന് മുകളിലൂടെ നേരിട്ട് കടന്നുപോകുമ്പോള്‍ ഈ പ്രതിഭാസം സംഭവിക്കുന്നതായി എന്‍ജിനീയര്‍ മാജിദ് അബൂസഹ്‌റ വിശദീകരിച്ചു.


ഭൂമിയുടെ അച്ചുതണ്ടിന്റെ 23.5 ഡിഗ്രി ചരിവ് മൂലമാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ഇത് വര്‍ഷം മുഴുവനും സൂര്യന്റെ ദൃശ്യ ചലനത്തിന് കാരണമാകുന്നു.

ആധുനിക ഉപകരണങ്ങള്‍ ഇല്ലാതെ ലോകത്തിലെവിടെ നിന്നും ഖിബ് ല ദിശ കൃത്യമായി നിര്‍ണയിക്കാന്‍ കഴിയുമെന്നതാണ് ഈ പ്രതിഭാസത്തിന്റെ ജ്യോതിശാസ്ത്ര പ്രാധാന്യം. സൂര്യന്‍ വിശുദ്ധ കഅബാലയത്തിന്റെ നേര്‍ ലംബത്തില്‍ വരുന്ന നിമിഷം നാട്ടിനിര്‍ത്തുന്ന ദണ്ഡിന്റെ നിഴലിന്റെ കൃത്യമായ എതിര്‍ദിശയിലായിരിക്കും ഖിബിലയുടെ സ്ഥാനം.

No comments:

Post a Comment

*നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു*

സനാ: നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു. കൊല്ലപ്പെട്ട തലാൽ അബ്‌ദു മഹ്ദിയുടെ കുടുംബവുമായും ഗോത്ര നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം...