കോഴിക്കോട്: അഭിഭാഷകനായ ബി.എ. ആളൂരിന്റെ മരണത്തെത്തുടർന്ന് നിർത്തിവെച്ച കൂടത്തായി റോയ് തോമസ് വധക്കേസ് വിചാരണ പുനരാരംഭിച്ചു.കേസിലെ ഒന്നാംപ്രതിയായ ജോളിക്കുവേണ്ടി ആളൂരിനു പകരം അഡ്വ.കെ.പി. പ്രശാന്ത് വക്കാലത്ത് നല്‍കിയതിനെത്തുടർന്നാണ് വിചാരണനടപടികള്‍ മാറാട് പ്രത്യേക കോടതി ജഡ്ജി കെ. സുരേഷ് കുമാർ മുൻപാകെ പുനഃരാരംഭിച്ചത്.