ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായത് വൻ ആകാശ ദുരന്തം. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നും പറന്നുയരുന്നതിനിടെയാണ് എയർ ഇന്ത്യ വിമാനം വിമാനത്താവളത്തിന്റെ മതിലിൽ ഇടിച്ച് തകർന്നത്. സമീപകാലത്ത് രാജ്യത്തുണ്ടായ ഏറ്റവും വലിയ അപകടമായി ഇത് മാറിയേക്കുമെന്നാണ് ആശങ്ക
ജനവാസമേഖലയിലാണ് വിമാനം തകർന്നുവീണത്. 11 വർഷം പഴക്കമുള്ള ബോയിംഗ് 787 വിമാനമാണ് തകർന്നത്. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. പ്രദേശമാകെ തീയും പുകയും കൊണ്ട് മൂടിയ നിലയിലാണ്. ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നതായി വാർത്തയുണ്ട്
No comments:
Post a Comment