Wednesday, June 11, 2025

കാണാതായ വിദ്യാർത്ഥിയെ എറണാകുളം കണ്ടെത്തി

താമരശ്ശേരി*:ഇന്നലെ വീട്ടിൽ നിന്നും ദറസിലേക്ക് പുറപ്പെട്ട്  കാണാതായ വിദ്യാർത്ഥിയെ എറണാകുളം നോർത്ത് റയിൽവേ സ്റ്റേഷനിൽ വെച്ച് ആർപിഎഫ് കണ്ടെത്തിയതായി  വീട്ടുകാർക്ക് വിവരം ലഭിച്ചു.താമരശ്ശേരി ബസ് സ്റ്റാൻ്റിൽ ഇറങ്ങിയതിൻ്റെയും, ഒടുങ്ങാക്കാട് എത്തിയതിൻ്റെയും സിസി ടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു.പുതുപ്പാടിയിലെ അൽ ബുർഖാൻ ദറസിൽ പഠിക്കുന്ന
കൊയിലാണ്ടി ബീച്ച് റോഡ് താമസിക്കുന്ന ജാസിറിൻ്റെ മകനായ മുഹമ്മദ് ഷിഹാബ് വി.പി (15) എന്ന വിദ്യാർത്ഥിയെ യാണ് ഇന്നലെ  വൈകീട്ട് മുതൽ കാണാതായത്.വീട്ടിൽ നിന്നും ദർസിലേക്ക് പുറപ്പെട്ട വിദ്യാർത്ഥി താമരശ്ശേരിയിൽ നിന്നും വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്.താമരശ്ശേരിയിൽ ബസ്സിറങ്ങി മറ്റൊരു ബസ്സിൽ കയറി ഒടുങ്ങാക്കാട് വരെ എത്തിയ സിസി ടിവി ദൃശ്യമായിരുന്നു ലഭിച്ചത്.ഒരു സുഹൃത്തിൻ്റെ വീട്ടിലേക്ക് പോകുമെന്നും, ഉടൻ ദറസിൽ എത്തില്ലെന്നും വീട്ടിൽ വിളിച്ച് പറഞ്ഞിരുന്നു.ഷുക്കൂർ എന്ന ഒരാളുടെ ബൈക്കിലാണ് പോകുന്നത് എന്നാണ് വീട്ടുകാരെ അറിയിച്ചിരുന്നത്.എന്നാൽ എങ്ങനെ എറണാകുളത്ത് എത്തി എന്ന് അറിയില്ലെന്നാണ് വിദ്യാർത്ഥി പറയുന്നത്.വിദ്യാർഥി പറയുന്നത് പൂർണമായും വിശ്വാസം നിയമം ല്ലെന്നാണ് കരുതുന്നത് 

No comments:

Post a Comment

"ഒരുമിച്ചു ഗോഥയിലിറങ്ങി മൂവർ സംഘം

കണ്ണൂർ:ഒരേ ക്ലാസിൽ പഠിക്കുന്ന, ഒരു മുറിയിൽ താമസിക്കുന്നമൂവർ സംഘം തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥികൾ. കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിലെ എൽഎൽ...