Wednesday, June 11, 2025

പ്ലസ് -ടു വിദ്യാർത്ഥിനിയെ സ്റ്റോപ്പിൽ ഇറക്കിയില്ല, സ്വകാര്യ ബസ്സിന് പിഴ ചുമത്തി.

താമരശ്ശേരി: പ്ലസ് -ടു വിദ്യാർത്ഥിനിയെ സ്റ്റോപ്പിൽ ഇറക്കാത്ത സ്വകാര്യ ബസ്സിന്  പിഴ ചുമത്തി പൊലിസ്.താമരശ്ശേരി -നിലമ്പൂർ റൂട്ടിൽ ഓടുന്ന എ വൺ  ബസ്സിൽ കയറിയ താമരശ്ശേരി ഗവ ഹയർ സെക്കൻററി സ്കൂൾ +2 വിദ്യാർത്ഥിനിയെ സ്റ്റോപ്പിൽ നിർത്താൽ ആവശ്യപ്പെട്ടിട്ടും നിർത്താതെ രണ്ടു കിലോമീറ്റർ  അകലെ കുടുക്കിൽ ഉമ്മരം സ്റ്റോപ്പിൽ ഇറക്കി വിടുകയായിരുന്നു. താമരശ്ശേരി പുതിയ ബസ്സ് സ്റ്റാൻ്റിൽ നിന്നും കയറിയ വിദ്യാർത്ഥിനി ചുങ്കം പഴശ്ശിരാജ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങാൻ  ആവശ്യപ്പെട്ടിട്ടും നിർത്താൻ തയ്യാറായില്ല..

ഇവിടെ നിന്നും വിജനമായ പ്രദേശത്തുകൂടെ തിരികെ
  വീട്ടിൽ എത്തിയ വിദ്യാത്ഥിനി മുത്തച്ചനൊപ്പം താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.

പരാതിയെ തുടർന്ന് ഡ്രൈവർക്ക് താക്കീത് നൽകിയതായും,ബസ്സിന് പിഴ ചുമത്തിയതായും ട്രാഫിക് എസ് ഐ സത്യൻ പറഞ്ഞു.

No comments:

Post a Comment

ചുരം വളവുകൾ വീതി കൂട്ടൽ; മരം മുറി ആരംഭിച്ചു

താമരശ്ശേരി :ചുരത്തിൽ വളവുകൾ വീതി കൂട്ടുന്നതിന്റെ ഭാഗമായി ഫോറെസ്റ്റ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ മരം മുറി ആരംഭിച്ചു. ആറാം വളവിലാണ് ഇപ്പോ...