LATEST

6/recent/ticker-posts

ജലദോഷപ്പനിയുടെ ലക്ഷണങ്ങൾ പോലെയും വരാം;രാജ്യത്ത് കോവിഡ് രോ​ഗികൾ 5000 കടന്നു മുന്നോട്ടു

ഏറ്റവും കൂടുതൽ കേരളത്തിൽ 

രാജ്യത്തെ കോവിഡ് കേസുകൾ അയ്യായിരം കടന്നു മുന്നോട്ടു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 5,364 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവുമധികം കോവിഡ് രോ​ഗികളുള്ള സംസ്ഥാനം കേരളമാണ്. 1679 കോവിഡ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുവന്നത്. തൊട്ടുപിന്നാലെ ​ഗുജറാത്ത്- 615, വെസ്റ്റ് ബെം​ഗാൾ- 596, ഡൽഹി- 562 എന്നിങ്ങനെയാണ് കോവിഡ് കേസുകൾ."
 ഒമിക്രോൺ വിഭാഗത്തിലെ ഒമിക്രോൺ ജെഎൻ. 1 വകഭേദമായ എൽഎഫ്. 7 ആണ് വ്യാപിക്കുന്നത്. ഭയപ്പെടേണ്ട വകഭേദമല്ലെങ്കിലും ശ്രദ്ധാപൂർവം നിരീക്ഷിക്കേണ്ട ഗണത്തിലാണ് ലോകാരോഗ്യ സംഘടന ഇതിനെ ഉൾപ്പെടുത്തിയിട്ടുള്ളത്. ചൈന ഉൾപ്പെടെയുള്ള ഏഷ്യയിലെ പലരാജ്യങ്ങളിലും കോവിഡ് കേസുകൾ വർധിക്കുന്നതിന് പിന്നിലും ഈ വകഭേദങ്ങളാണ് എന്നാണ് വിദ​ഗ്ധർ വ്യക്തമാക്കുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പും വിശദീകരിക്കുന്നു. എങ്കിലും പ്രായം കൂടിയവർ, നിയന്ത്രണമില്ലാത്ത പ്രമേഹം, അമിതരക്തസമ്മർദം, ആസ്ത്മ, സിഒപിഡി പോലുള്ള ദീർഘകാല ശ്വാസകോശരോഗങ്ങൾ എന്നിവയുള്ളവർ കൂടുതൽ ജാഗ്രത പുലർത്തണം."