LATEST

6/recent/ticker-posts

ചെളിയിൽ കുടുങ്ങിയ കാർ അച്ഛൻ തള്ളിമാറ്റുന്നതിനിടെ മകളുടെ ദേഹത്തേക്ക് മറിഞ്ഞു; ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം

നേരിയ അശ്രദ്ധയിൽ പൊലിഞ്ഞത്
ഒന്നര വയസുകാരിയുടെ ജീവൻ



കാസർകോട്: അച്ഛൻ്റെ നേരിയ അശ്രദ്ധയിൽ മകൾക്ക് ദാരുണാന്ത്യം. വീട്ടിലേക്കുള്ള വഴിയിൽ ചെളിയിൽ പുതഞ്ഞ കാർ പിതാവ് തള്ളിമാറ്റുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞാണ് ഒന്നരവയസുകാരി മരിച്ചത്. ബള്ളിഗെ സ്വദേശി ഹരിദാസ്-ശ്രീവിദ്യ ദമ്പതികളുടെ മകൾ ഹൃദ്യനന്ദയാണ് മരിച്ചത്.

ഹരിദാസ് തള്ളി മാറ്റിയ കാറാണ് ഹൃദ്യനന്ദയുടെ ദേഹത്തേക്ക് മറിഞ്ഞത്. ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിനുശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം.

പ്രധാന റോഡിൽ നിന്നും 100 മീറ്റർ താഴെയാണ് ഇവരുടെ വീട്. ഇങ്ങോട്ടുള്ള വഴിയിൽ വെള്ളം ഒഴുക്കിവിടാൻ നിർമിച്ച ഓവുചാലിലെ ചെളിയിൽ കാറിൻ്റെ ടയർ താഴുകയായിരുന്നു.

കാർ നീക്കാനായി ഭാര്യയെയും മകളെയും പുറത്തിറക്കി കാർ തള്ളി മാറ്റവെ ഇറക്കത്തിലേക്ക് നീങ്ങിയ കാർ സമീപത്തെ ഭിത്തിയിൽ ഇടിച്ച് കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു.