Monday, April 21, 2025

ആനക്കാം പൊയിൽ പശുത്തൊഴുത്തില്‍ കസേരയില്‍ വയോധികയുടെ മൃതദേഹം

തിരുവമ്പാടി: ആനക്കാംപൊയില്‍ വയോധികയെ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടത്തി. കരിമ്പിന്‍ പുരയിടത്തില്‍ റോസമ്മ (65) യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനോട് ചേര്‍ന്ന പശുത്തൊഴുത്തില്‍ കസേരയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് വീട്ടിലുള്ളവര്‍ റോസമ്മയെ പഴുത്തൊഴുത്തില്‍ മരിച്ച നിലയില്‍ കാണുന്നത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മകന്റെയും മരുമകളുടെയും കൂടെയായിരുന്നു റോസമ്മയുടെ താമസം. ബെഡ്‌റൂമില്‍ നിന്നും കൈ ഞരമ്പ് മരിച്ചതിനു ശേഷം തൊഴുത്തിലെത്തി കഴുത്തു മുറിച്ചതാവാം എന്നാണ് നിഗമനം. തിരുവമ്പാടി പോലിസും ഡോഗ് സ്‌ക്വോഡ് ഉള്‍പ്പടെ ഉള്ളവര്‍ സ്ഥലത്തി പരിശോധന നടത്തി.

No comments:

Post a Comment

താലൂക്ക് ആശുപത്രി;UDF ൻ്റെത് സമര നാടകം. CPI(M)

താമരശ്ശേരി താലൂക്ക്‌ ആശുപത്രിയിൽ ബ്ലോക്ക്‌പഞ്ചായത്തിന്റയും എംഎൽഎയുടെയും വീഴ്‌ചമറയ്‌ക്കാനായിട്ട്‌ യുഡിഎഫും എംഎൽഎയും നടത്തുന്നസമര നാടകം ജനങ്ങൾ...