Sunday, April 20, 2025

ഷഹബാസ് വധം; കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് പങ്കില്ലെന്ന് പൊലീസ്. കുറ്റപത്രം ഈ മാസം അവസാനം സമര്‍പ്പിക്കും

താമരശ്ശേരി: ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാർഥികളുടെ രക്ഷിതാക്കള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് പൊലീസ് .അന്വേഷണത്തില്‍ രക്ഷിതാക്കള്‍ക്ക് പങ്കുള്ളതായി കണ്ടെത്താനായില്ല. കേസില്‍ ഈ മാസം അവസാനം കുറ്റപത്രം സമർപ്പിക്കും.

ആറ് വിദ്യാർഥികളാണ് കേസില്‍ കുറ്റാരോപിതരായിട്ടുള്ളത്. കോഴിക്കോട് വെള്ളിമാടുക്കുന്നിലെ ജുവനൈല്‍ ഹോമിലാണ് വിദ്യാർഥികളുളളത്. പ്രതികളെല്ലാവരും പ്രായപൂർത്തിയാകത്തവരാണ്.

ആരോപണ വിധേയരായ കുട്ടികള്‍ക്ക് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ബോർഡും നേരത്തെ ജാമ്യം തള്ളിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 27നായിരുന്നു ഷഹബാസിിനെ താമരശ്ശേരി സ്‌കൂളിലെ വിദ്യാർഥികള്‍ സംഘം ചേർന്ന് മർദിച്ചത്. രാത്രിയോടെ ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെത്തുടർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എളേറ്റില്‍ വട്ടോളി എം.ജി ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു ഷഹബാസ്.

ട്യൂഷൻ സെന്ററിലുണ്ടായ സംഘർഷമാണ് മരണത്തിലേക്ക് നയിച്ചത്. കരാട്ടെയില്‍ ഉപയോഗിക്കുന്ന നഞ്ചക്ക് കൊണ്ടുള്ള ആക്രമണത്തിലാണ് ഷഹബാസിന് പരിക്കേറ്റതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കണ്ടെത്തിയിരുന്നു.

No comments:

Post a Comment

ഫോണ്‍ നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യണം?

മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍, ആദ്യം ചെയ്യേണ്ടത് സിം കാർഡ് ഡ്യൂപ്ലിക...