Monday, April 21, 2025
"കണ്ണൂരിൽ ബസിടിച്ച് നിയന്ത്രണംവിട്ട ലോറി മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു"
കണ്ണൂർ: കണ്ണൂരിൽ ബസിടിച്ച് നിയന്ത്രണംവിട്ട ചെങ്കല്ല് കയറ്റി വന്ന ലോറി മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു. മലപ്പുറം പള്ളിക്കൽ ബസാർ മിനി എസ്റ്റേറ്റിനടുത്ത് കാട്ടുകുളം കുറ്റിയിൽ ഹൗസിൽ പറമ്പൻ ജലീൽ (43)ആണ് മരിച്ചത്. തിങ്കൾ പകൽ മൂന്നിന് ദേശീയപാതയിൽ പള്ളിക്കുളം ദേശാഭിമാനി ഓഫീസിനുസമീപത്തായിരുന്നു അപകടം. പുതിയതെരു ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കെഎൽ 11 എവൈ 2261 ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇതേ ദിശയിൽ അമിതവേഗത്തിൽ കണ്ണൂരിലേക്ക് പോകുകയായിരുന്ന മാധവി ബസിടിച്ചാണ് ലോറിയുടെ നിയന്ത്രണംതെറ്റിയത്. ലോറി സമീപത്തെ മരത്തിൽ ഇടിച്ചുകയറി. മരത്തിന്റെ ശിഖരംപൊട്ടിവീണതിനെ തുടർന്ന് അതുവഴിപോയ കാറിനും കേടുപാടുണ്ടായി. ജലീലിനെ നാട്ടുകാർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Subscribe to:
Post Comments (Atom)
പിതാവ് മരിച്ച് ഒരാഴ്ച പിന്നിടുന്നതിനിടെ മകൻ ട്രെയിൻ തട്ടി മരിച്ചു 😥
പെരിന്തൽമണ്ണ: പിതാവിൻ്റെ വേർപാടിന്റെ ദുഃഖത്തിനിടെ ഒരാഴ്ച പിന്നിടുന്നതിനിടയിൽ മകൻ ട്രെയിൻ തട്ടി മരിച്ചു. രാമപുരം സ്കൂൾപ്പടി പരേതനായ ചാക്യാർത...
-
പുതുപ്പാടി : പുതുപ്പാടി യിൽ യുവതിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൈതപ്പൊയിലിലുള്ള ഹൈസൻ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസി...
-
താമരശ്ശേരി: താമരശ്ശേരി കരാടിയിൽ പ്രവർത്തിക്കുന്ന മൗണ്ടൻ വ്യൂ ടൂറിസ്റ്റ് ഹോം ജീവനക്കാർക്കു നേരെയാണ് ആക്രമം. ടൂറിസ്റ്റ് ഹോമിൻ്റെ മുറ്റത്ത് വെച...
-
താമരശേരി: ഏറെ കോളിളക്കം സൃഷ്ടിച്ച കോരങ്ങോട്ട് കരീം കൊലക്കേസിൽ 11 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കരീമിന്റെ ഭാര്യ, രണ്ട...
No comments:
Post a Comment