Thursday, August 21, 2025

അനയയുടെ സഹോദരനുംഅമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

താമരശേരി: താമരശ്ശേരിയിൽ  അമീബിക് മസ്തിതിഷ്ക ജ്വരം ബാധിച്ചു മരിച്ച നാലാം ക്ലാസുകാരി യുടെ സഹോദരനും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.
മറ്റൊരു സഹോദരൻ രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Wednesday, August 20, 2025

ഭാര്യ,നോറ ഫത്തേഹിയെ പോലെ മെലിയണം; നിർബന്ധിച്ച് ജിമ്മിലയച്ച ഭർത്താവിനെ തിരെ പരാതി

ഗാസിയാബാദ്:ബോളിവുഡ് നടി നോറ ഫത്തേഹിയെ പോലെ ഭാര്യയും മെലിയണമെന്ന് വാശിപിടിച്ച് ജിമ്മി ലയച്ച ഭർത്താവിനെതിരെ കേസ്. ദിവസവും മൂന്ന് മണിക്കൂറാണ് ജിമ്മിൽ വർക്കൗട്ട് ചെയ്യാൻ നിർബന്ധിച്ചത്.യു.പിയിലെ ഗാസിയാബാദിലാണ് സംഭവം. ഭർത്താവും ബന്ധുക്കളും തനിക്കെതിരെ നിരന്തരമായി ബോഡിഷെയ്മിങ് നടത്തുകയാണെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഈ വർഷം മാർച്ചിലാണ് യുവതിയും യുവാവും തമ്മിലുള്ള വിവാഹം നടന്നത്. ഫിസിക്കൽ എഡ്യുക്കേഷൻ അധ്യാപകനെയാണ് യുവതി വിവാഹം കഴിച്ചത്. നോറേ ഫത്തേഹിയുടെ ആരാധകനായ യുവാവ് ഭാര്യയെ അതുപോലെയാക്കുന്നതിനായി പ്രതിദിനം മൂന്ന് മണിക്കൂർ നിർബന്ധിച്ച് ജിമ്മിലേക്ക് അയക്കുകയായിരുന്നു.


ജിമ്മിലെ വർക്ക് ഔട്ട് ഭാര്യ നടത്താതിരുന്നാൽ അവർക്ക് ഭക്ഷണം കഴിക്കുന്നതിനും ഇയാൾ നിയന്ത്രണം ഏർപ്പെടുത്തുമായിരുന്നുവെന്നാണ് റിപ്പോർട്ട്. നോറ ഫത്തേഹിയെ പോലുള്ള ഒരു യുവതിയെ വിവാഹം കഴിക്കാത്തതിനാൽ തന്റെ ജീവിതം തകർന്നുവെന്ന് ഇയാൾ നിരന്തമായി കുറ്റപ്പെടുത്തുമായിരുന്നുവെന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

75 ലക്ഷം രൂപയുടെ സാധനങ്ങൾ സ്ത്രീധനമായി നൽകിയിട്ടും ഇയാൾ ലഭിച്ച സ്ത്രീധനം പോരെന്ന് ചൂണ്ടിക്കാട്ടി ഉപദ്രവിക്കുമായിരുന്നു. താനറിയാതെ ഗുളിക തന്ന് തന്റെ ഗർഭഛിദ്രം നടത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യുവതിയുടെ പരാതി ലഭിച്ചെന്നും ഭർത്താവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും ഡെപ്യൂട്ടി കമീഷണർ ധാൻ ജയ്സ്വാൾ പറഞ്ഞു.

വ്യാസ വിദ്യാപീഠം സ്കൂളിൽ പൊട്ടിയത് മാരകമായ സ്ഫോടക വസ്തുവെന്ന് എഫ്ഐആർ

ആർഎസ് എസ് നിയന്ത്രണത്തിലുള്ള പാലക്കാട് വ്യാസ വിദ്യാപീഠം സ്കൂളിൽ പൊട്ടിയത് മാരകമായ സ്ഫോടക വസ്തുവെന്ന് പൊലീസ് എഫ്ഐആർ. മനുഷ്യജീവന് അപകടം വരുത്തണമെന്ന ലക്ഷ്യത്തോടെ സ്കൂളിൽ കൊണ്ടുവന്നു വച്ചു എന്നാണ് എഫ്ഐആറിലുള്ളത്. സംഭവത്തിൽ എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്റ്റ് ചുമത്തി അന്വേഷണം ആരംഭിച്ചു.

ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് സംഭവമുണ്ടായത്. പന്നിപ്പടക്കം പൊട്ടിയെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാൽ ഇക്കാര്യം തള്ളുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. അതേസമയം, എന്ത് തരത്തിലുള്ള സ്ഫോടക വസ്തുവാണെന്ന് വ്യക്തമായിട്ടില്ല. മനുഷ്യ ജീവന് അപകടമുണ്ടാക്കണം എന്ന ഉദ്ദേശ്യത്തോടെ മനപ്പൂർവ്വം കൊണ്ടുവെച്ചു എന്നാണ് പൊലീസിൻ്റെ പ്രാഥമിക നി​ഗമനം.പത്തുവയസ്സുകാരനാണ് സംഭവം ആദ്യം കണ്ടത്. പന്താണെന്ന് കരുതി തട്ടിത്തെറിപ്പിച്ചപ്പോഴാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. കുട്ടിയ്ക്കും സമീപത്തുണ്ടായിരുന്ന സ്ത്രീക്കും പരിക്കേറ്റു. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺ​ഗ്രസും ബിജെപിയും രം​ഗത്തെത്തിയിട്ടുണ്ട്. 

രാഹുല്‍ മാങ്കൂട്ടത്തിലിനോട് രാജിവക്കാന്‍ എഐസിസി നിര്‍ദേശം

സ്ത്രീകളോട് മോശമായി സംസാരിച്ചെന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത്നിന്നു നീക്കാന്‍ എഐസിസി നിര്‍ദേശം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ എഐസിസിയിലേക്കും പരാതി പ്രവാഹം എന്നാണ് സൂചന. രാജിവച്ചില്ലെങ്കില്‍ പുറത്താക്കിയേക്കും 

എളേറ്റിൽ വട്ടോളി യിൽ സ്വകാര്യ ബസ് മറിഞ്ഞു നിരവധി പേർക്ക് പരുക്ക്

എളേറ്റിൽ വട്ടോളി - പാലങ്ങാട് റോഡിൽ  ഭാരത് പെട്രോൾ പമ്പിന് സമീപം ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്.


എളേറ്റിൽ വട്ടോളിയിൽ നിന്നും ഒടുപാറ വഴി നരിക്കുനിയിലേക്ക് പോകുന്ന  ബുസ്താന ബസ്സാണ്  അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് പോസ്റ്റിലിടിച്ചാണ് മറിഞ്ഞത്.
 
പരിക്കേറ്റവരെ എളേറ്റിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കൂടുതലും വിദ്യാർത്ഥികൾ ആയിരുന്നു യാത്രക്കാർ. ആരുടേയും പരിക്ക് ഗുരുതരമല്ല. 

5 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Tuesday, August 19, 2025

ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയെ മുഖത്തടിച്ചു യുവാവ്,പരിക്കേറ്റ മുഖ്യമന്ത്രി ആശുപത്രിയിൽ

ദില്ലി :മുഖ്യമന്ത്രി രേഖ ഗുപ്തയെ മുഖത്തടിച്ചു യുവാവ്.ഔദ്യോഗിക വസതിയിൽ നടത്തിയ ജന സമ്പർക്ക പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്.ആക്രമണത്തിൽ പരിക്കേറ്റ മുഖ്യമന്ത്രിയെ ആശുപത്രിയിൽ ചികിത്സ തേടി.ഇന്ന് രാവിലെയാണ് സംഭവം. സംഭവത്തിൽ ഒരു യുവാവിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു.  ഇയാൾ മുഖ്യമന്ത്രിയെ മർദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം.  പരാതിക്കാരനെന്ന വ്യാജേന എത്തിയ യുവാവാണ് മുഖ്യമന്ത്രിയെ മർദിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സുരക്ഷാ വീഴ്ച്ചയുൾപ്പെടെ പൊലീസ് പരിശോധിച്ചു വരികയാണ്. 
 ദില്ലി മുഖ്യമന്ത്രിക്ക് നേരെ ഉണ്ടായ ആക്രമണം ദൗർഭാഗ്യകരമായ സംഭവമാണെന്ന് ദില്ലി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവ് പ്രതികരിച്ചു. ദില്ലിയിലെ സ്ത്രീ സുരക്ഷയെ ബാധിക്കുന്നതാണ് സംഭവം. ദില്ലിയിലെ മുഖ്യമന്ത്രിക്ക് പോലും സുരക്ഷ ഇല്ലെങ്കിൽ എങ്ങനെയാണ് മറ്റു സ്ത്രീകൾ സുരക്ഷിതരാവുക എന്നും ദേവേന്ദർ യാദവ് പ്രതികരിച്ചു.  


കെ എ പോള്‍ നടത്തുന്നത് വ്യാജ പണപ്പിരിവെന്ന് കേന്ദ്ര സര്‍ക്കാര്‍;നിമിഷപ്രിയയുടെ മോചനത്തിന് 8.3കോടി വേണമെന്ന്

നിമിഷപ്രിയയുടെ മോചനത്തിന്റെ പേരില്‍ നടക്കുന്നത് വ്യാജ പണപ്പിരിവെന്ന് കേന്ദ്ര സര്‍ക്കാര്‍. സന്നദ്ധ പ്രവര്‍ത്തകനെന്ന് അവകാശപ്പെടുന്ന കെ.എ. പോള്‍ ആണു നിമിഷപ്രിയയുടെ മോചനത്തിനു വേണ്ടി പണംപിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതെന്ന അവകാശവാദവുമായി ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയാണ് ധനസമാഹരണം.

8.3 കോടി രൂപയാണു വേണ്ടതെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന പരസ്യത്തില്‍ പറയുന്നു. സേവ് നിമിഷപ്രിയ രാജ്യാന്തര ആക്ഷന്‍ കൗണ്‍സിലിന്റെ പേരിലാണു പണം സമാഹരിക്കുന്നത്.

ഇത്തരത്തില്‍ പണം സമാഹരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച ബാങ്ക് അക്കൗണ്ട് എന്നതുള്‍പ്പെടെയുള്ള വാദങ്ങളും തള്ളി.യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷയില്‍ ഇളവു വരുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നു കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.

നിഷ്ഠൂരമായ കൊലപാതകക്കേസില്‍ യമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നേരത്തേ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലില്‍ തല്‍ക്കാലത്തേക്കു മാറ്റിവച്ചിരുന്നു. ബന്ധുക്കള്‍ക്ക് നഷടപരിഹാരം നല്‍കി വധശിക്ഷ ഒഴിവാക്കാനാകുമോ എന്ന ശ്രമങ്ങളാണ് നടക്കുന്നത്. എന്നാല്‍, വധശിക്ഷയില്‍ കുറഞ്ഞ ഒന്നും സ്വീകാര്യമല്ലെന്നാണ് ബന്ധുക്കളുടെ നിലപാട്.

അനയയുടെ സഹോദരനുംഅമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

താമരശേരി: താമരശ്ശേരിയിൽ  അമീബിക് മസ്തിതിഷ്ക ജ്വരം ബാധിച്ചു മരിച്ച നാലാം ക്ലാസുകാരി യുടെ സഹോദരനും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മറ്റൊരു സഹോദര...