കേരളത്തിൽ 1,691 ഒഴിവുകൾ
തപാല്‍ വകുപ്പ് രാജ്യത്ത് 28,740 ഗ്രാമീണ്‍ ഡക് സേവക് (GDS) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം.ജിഡിഎസ്, ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (BPM), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (ABPM) എന്നീ തസ്തികകളിലേക്കാണ് നിയമനം. indiapostgdsonline.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫീസ് 100 രൂപയാണ്. ഫെബ്രുവരി 16 വരെ ഫീസ് അടയ്ക്കാം. ഫെബ്രുവരി 18, 19 തീയതികളില്‍ അപേക്ഷയിലെ തിരുത്തലുകള്‍ക്ക് അവസരം നല്‍കും. ഫെബ്രുവരി 28-ന് ആദ്യ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. മെറിറ്റ് ലിസ്റ്റില്‍ ഡിവിഷന്റെ പേര്, ഓഫീസ്, പോസ്റ്റ് പേര്, കമ്മ്യൂണിറ്റി, രജിസ്ട്രേഷൻ നമ്പർ, നേടിയ മാർക്കിന്റെ ശതമാനം, ഡോക്യുമെന്റ് വെരിഫിക്കേഷൻ സ്ഥലം എന്നിവ നല്‍കിയിരിക്കും.
ഓർത്തു വെക്കേണ്ട തിയ്യതികള്‍
ഓണ്‍ലൈൻ രജിസ്ട്രേഷൻ ജനുവരി 31-ന് ആരംഭിച്ച് ഫെബ്രുവരി 14-ന് അവസാനിക്കും.
അപേക്ഷാ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി ഫെബ്രുവരി 16 ആണ്. (വൈകുന്നേരം 5 മണി വരെ)
അപേക്ഷകളിലെ തിരുത്തലുകള്‍ക്കുള്ള വിൻഡോ ഫെബ്രുവരി 18, 19 തീയതികളില്‍ തുറന്നിരിക്കും.
ആദ്യ മെറിറ്റ് ലിസ്റ്റ് ഫെബ്രുവരി 28, 2026-ന് പ്രസിദ്ധീകരിക്കും.
അപേക്ഷിക്കാനുള്ള യോഗ്യത
GDS, BPM, ABPM തസ്തികകളിലേക്ക് അപേക്ഷിക്കാൻ 18നും 40നും ഇടയില്‍ പ്രായമുള്ള, 10-ാം ക്ലാസ് വിജയിച്ച ഉദ്യോഗാർത്ഥികള്‍ക്ക് യോഗ്യതയുണ്ട്. എഴുത്തുപരീക്ഷ ഉണ്ടായിരിക്കില്ല; 10-ാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് വഴിയായിരിക്കും തിരഞ്ഞെടുപ്പ്. ഒരു അംഗീകൃത ബോർഡില്‍ നിന്ന് ഗണിതത്തിലും ഇംഗ്ലീഷിലും വിജയിച്ചിരിക്കണം. കൂടാതെ, കുറഞ്ഞത് 10-ാം ക്ലാസ് വരെയെങ്കിലും പ്രാദേശിക ഭാഷ പഠിച്ചിരിക്കണം. അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം, സൈക്ലിംഗ് കഴിവ്, ഉപജീവനത്തിനുള്ള മതിയായ മാർഗ്ഗങ്ങള്‍ എന്നിവയും ആവശ്യമാണ്.
അപേക്ഷ സമർപ്പിക്കേണ്ടത് ഇങ്ങനെ
indiapostgdsonline.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ഓണ്‍ലൈനായി ഫീസ് അടയ്ക്കുക
ആവശ്യമായ വിശദാംശങ്ങള്‍ നല്‍കി അപേക്ഷാ ഫോം പൂരിപ്പിക്കുക
സ്കാൻ ചെയ്ത രേഖകള്‍ അപ്‌ലോഡ് ചെയ്യുക. സബ്മിറ്റ് ചെയ്യുക.
കൂടുതല്‍ റഫറൻസിനായി പ്രിന്റൗട്ട് എടുക്കുക
കേരള സർക്കിളിലെ ഒഴിവുകള്‍ അറിയാം
No comments:
Post a Comment