താമരശ്ശേരി:SMA ബാധിച്ച കുഞ്ഞുങ്ങൾക്കായി കെ.സ്.ആർ.ടി.സി താമരശ്ശേരി ഡിപ്പോ ഒരു ദിവസം കൊണ്ട് സമാഹരിച്ചത് ഒരു ലക്ഷത്തിലധികം രൂപ . സംസ്ഥാനത്ത് തന്നെ കെ.എസ്.ആർ.ടിസി ജീവനക്കാർ ഇത്തരത്തിലുള്ള ഒരു ജീവകാരുണ്യ പ്രവർത്തനം നടത്തി മാതൃക കാട്ടി യത് താമരശ്ശേരി ഡിപ്പോ യിലെ ജീവിക്കാരാണ്.താമശ്ശേരി ഡിപ്പോയിൽ കൂടി കടന്നു പോകുന്ന എല്ലാ ബസ്സുകളിലുമുളള ജീവനക്കാർ, യാത്ര ക്കാർ എല്ലാ വരും ഈ സദുദ്യമത്തിൽ പങ്കാളികളായി.
ഇതോടൊപ്പം പാട്ടുകൂട്ടവും അരങ്ങേറി.ഒരൊറ്റ ദിവസത്തെ കാരുണ്യ പ്രവൃത്തി കൊണ്ട് ശേഖരിച്ചത് 100750 രൂപ യാണ്.കെ.എസ്.ആർടി.സി താമരശ്ശേരി ഡിപ്പോ യിലെ ജീവനക്കാരുടെ പ്രവർത്തനം ഏറെ ചർച്ചയാവുകയും, മാതൃക യാവുകയും ചെയ്യുന്നു.ഇതിനെ പിൻപറ്റി പല ഡിപ്പോ കളിലും വരും ദിവസങ്ങളിൽ കലക്ഷനുളള ഒരു ക്കങ്ങൾ നടത്തും.
0 Comments