താമരശ്ശേരി: ദുരൂഹ സാഹചര്യത്തിൽ പരുക്കേറ്റു ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരണപ്പെട്ട ഹോട്ടൽ ഉടമ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം.പുതുപ്പാടി കൊട്ടാരക്കോത്ത് കാവുംപുറം അങ്ങാടിയിൽ ഹോട്ടൽ നടത്തിവരികയായിരുന്ന അബ്ബാസ്(53) ആണ് മരിച്ചത്.
ഏതാനും ദിവസം മുമ്പാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടിയത്.
കഴിഞ്ഞ എട്ടാം തിയ്യതി വീട്ടിലെ സ്റ്റയർകേസിൽ നിന്നും വീണതിനെ തുടർന്ന് പരിക്കേറ്റു എന്ന് പറഞ്ഞാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.11 ഓളം വാരിയെല്ലുകളാണ് പൊട്ടിയിരുന്നത്. ആശുപത്രിയിലെ ചികിത്സക്ക് ശേഷം വീട്ടിൽ എത്തിയെങ്കിലും ഇന്നലെ വീണ്ടും ശരീരവേദന മൂർച്ചിച്ചതിനെ തുടർന്ന് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കിയും, ഇന്നു രാവിലെ മരിക്കുകയുമായിരുന്നു.വീട്ടിൽ വെച്ച് അബ്ബാസിന് ക്രൂരമായി മർദ്ദനമേറ്റിരുന്നു എന്ന വിവരം പുറത്തുവന്നിട്ടുണ്ട്
മകന്റെ ക്രൂരമായ മർദ്ദനത്തെ തുടർന്നാണ് പരിക്കേറ്റത് എന്ന വിവരത്തെ തുടർന്ന് പോലീസ് അന്വേഷണം നടത്തുകയും മൃതദേഹം ഇക്വസ്റ്റ് നടത്തുന്ന നടപടികൾ നടത്തി . പോസ്റ്റ് മോർട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാവുകയുളളൂ.പൊലീസ് അന്വേഷണം നടത്തി വരുന്നു.
0 Comments