LATEST

6/recent/ticker-posts

സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നുപവന് 1,280 രൂപ വര്‍ധിച്ച് 92,800 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. സ്വര്‍ണം ഗ്രാമിന് 160 രൂപ വര്‍ധിച്ച് 11,600 രൂപയും, പവന് 1,280 രൂപ വര്‍ധിച്ച് 92,800 രൂപയുമായി. ഇന്നലെ രാവിലെ സ്വര്‍ണവില ഉയര്‍ന്നുവെങ്കിലും വൈകുന്നേരത്തോടെ വീണ്ടും ഇടിഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തെ ഏറ്റവും മികച്ച നിലയിലാണ് സ്വര്‍ണം ഇപ്പോള്‍. ഡോളറിന്റെ വിലയിലുണ്ടായ താല്‍കാലിക ക്ഷീണമാണ് സ്വര്‍ണത്തിനും വെള്ളിക്കും അനുകൂലമായത്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ തിരിച്ചുകയറ്റം. ഇതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലേയും സ്വര്‍ണവിലയിലെ കുതിപ്പ്. ഡോളറിനെതിരേ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇന്നും ഇടിവുണ്ടായതും കേരളത്തില്‍ വില കൂടാനിടയാക്കി. ഇന്നലെ ഔണ്‍സിന് 3,550 ഡോളര്‍ വരെ താഴ്ന്ന രാജ്യാന്തര സ്വര്‍ണവില ഇന്ന് ഉയര്‍ന്നത് 3,632 ഡോളറിലേക്കാണ്

Post a Comment

0 Comments