LATEST

6/recent/ticker-posts

വടകര കുഞ്ഞിപ്പള്ളിയിൽ കാർ അപകടത്തിൽപ്പെട്ട് തീപിടിച്ചു; എട്ടുപേർക്ക പരുക്കേറ്റു.

വടകര :കുഞ്ഞിപ്പള്ളിയിൽ കാർ അപകടത്തിൽപ്പെട്ട് തീപിടിച്ചു. കണ്ണൂരിൽനിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഏഴ് മുതിർന്നവരും ഒരു കുട്ടിയുമടക്കം എട്ടുപേരാണ് കാറിലുണ്ടായിരുന്നത്.

അപകടത്തെ തുടർന്ന് കാറിന് തീപിടിച്ചു. സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന തീ അണച്ചു. പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

പരിക്കേറ്റവരെ ആംബുലൻസിൽ വടകര ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Post a Comment

0 Comments