താമരശേരി:മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കോരങ്ങാട് ശാഖ മുസ്ലിം യൂത്ത് ലീഗ് ‘ചായയും ചിന്തയും’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. ‘അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത്’ എന്ന പ്രമേയത്തിലാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്.
മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എ.പി. അബ്ദുസ്സമദ് പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി എംടി അയ്യൂബ് ഖാൻ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് എ.പി. സമദ്, പി. അബ്ദുസ്സമദ് ഹാജി, എംടി ആലിഹാജി,മജീദ് മാസ്റ്റർ, സി.കെ. ജലീൽ, കെ. റസാഖ് ഹാജി, എന്നിവർ സംസാരിച്ചു.
പരിപാടിയിൽ അബൂബക്കർ പി, റിയാസ് വിപി,കെ കാദർ, ജുനൈസ്, റമീസ്, സഹീർ ,അജ്നാൻ,അനീൻ എന്നിവർ പങ്കെടുത്തു
0 Comments