അപകീര്‍ത്തികരമായ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചെന്നാരോപിച്ച് യൂട്യൂബര്‍ ഷാജന് സ്കറിയക്കെതിരെ നിയമനടപടികളുമായി മുന്‍ ആരോഗ്യമന്ത്രിമാരായ കെ.കെ. ശൈലജയും വീണ ജോര്‍ജും. ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരുവരും എ. രാജേഷ് മുഖേന വക്കീല്‍ നോട്ടീസ് അയച്ചു. അപകീര്‍ത്തികരമായ വീഡിയോ പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും എല്ലാ പ്ലാറ്റ്ഫോമില്‍ നിന്നും നീക്കണമെന്നും ഇത്തരത്തിലുള്ള പ്രചാരണം മേലില്‍ നടത്തില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കണമെന്നും ഇരുവരും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു."
ഏഴ് ദിവസത്തിനകം ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍, ഉത്തരവാദികളായ എല്ലാവര്‍ക്കുമെതിരെ സിവില്‍ ക്രിമിനല്‍ നിയമ നടപടികളുമായി മുന്നോട്ടുപോകും. മറുനാടന്‍ മലയാളി പ്രസിദ്ധീകരിച്ച ‘3000 കോടി കട്ട് വീണയും ശൈലജയും’ എന്ന വാര്‍ത്തക്ക് എതിരെയാണ് നിയമനടപടി. വക്കീല്‍ നോട്ടീസില്‍ ഷാജന് സ്കറിയ ഒന്നാം എതിര്‍കക്ഷിയും മറുനാടന്‍ മലയാളി രണ്ടാം എതിര്‍കക്ഷിയുമാണ്. യൂട്യൂബ് റസിഡന്റ്സ് ഗ്രീവന്‍സ് ഓഫിസര്‍ സൂരജ് റാവുവാണ് മൂന്നാം എതിര്‍കക്ഷി."
.
പാർട്ടിക്കെതിരെയും വനിതാ നേതാക്കൾക്കെതിരെയും ഉയരുന്ന വ്യാജവാർത്തകൾക്കും അപകീർത്തികരമായ പ്രചാരണങ്ങൾക്കുമെതിരെ ശക്തമായ നിയമപോരാട്ടം തുടരുമെന്ന് കെ.കെ ശൈലജ പ്രതികരിച്ചു. മന്ത്രിയായും എംഎൽഎയായും പ്രവർത്തിച്ച കാലയളവിലുടനീളം ഷാജൻ സ്കറിയയും അദ്ദേഹത്തിന്റെ ചാനലും ആസൂത്രിതമായ കള്ളപ്രചാരണങ്ങൾ നടത്തിയിട്ടുണ്ടെന്ന് വീണാ ജോർജും ആരോപിച്ചു."
0 Comments