പൂനൂർ : മർകസ് ഗാർഡനിൽ സംഘടിപ്പിച്ചുവരുന്ന ഖ്വാജാ ഗരീബ് നവാസ് ഉർസെ അജ്മീറിൻ്റെ
സ്വാഗതസംഘം രൂപീകരിച്ചു. സംഗമം ഡോ മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി ഉദ്ഘാടനം ചെയ്തു.
സയ്യിദ് അബ്ദുൽ ലത്തീഫ് അഹ്ദൽ അവേലം അധ്യക്ഷത വഹിച്ചു. മർകസ് ഗാർഡൻ ജനറൽ മാനേജർ അബൂ സ്വാലിഹ് സഖാഫി പദ്ധതി വിശദീകരണം നടത്തി.
മുഹമ്മദലി ബാഖവി മങ്ങാട്, നാസർ സഖാഫി പൂനൂർ, റാഫി അഹ്സനി, ലുഖ്മാൻ ഹാജി വാടിക്കൽ, സ്വാദിഖ് സഖാഫി മടത്തുംപൊയിൽ,താര അബ്ദുറഹ്മാൻ ഹാജി, ആസഫ് നൂറാനി എന്നിവർ സംസാരിച്ചു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ തളിക്കര പ്രാർത്ഥനക്ക് നേതൃത്വം നൽകി.
സംഗമത്തിൽ വെച്ച് ഉപസമിതികൾ ഉൾപ്പെടെ വിപുലമായ സ്വാഗത സംഘത്തിന് രൂപം നൽകി. സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദൽ അവേലം (ചെയർമാൻ), അബ്ദുൽ ഹമീദ് സഖാഫി കാന്തപുരം (ജനറൽ കൺവീനർ), ശറഫുദ്ധീൻ കൊടുവള്ളി (ഫിനാൻസ് സെക്രട്ടറി) എന്നിവരെ സ്വാഗത സംഘം ഭാരവാഹികളായി തെരഞ്ഞെടുത്തു.
2026 ഡിസംബർ 29,30,31, 2027 ജനുവരി 01 തിയ്യതികളിലായാണ് ഉർസെ അജ്മീർ മർകസ് ഗാർഡനിൽ വെച്ച് വിപുലമായ പരിപാടികളോടെ സംഘടിക്കപ്പെടുന്നത്.
അദ്കിയ ഇഹ്സാൻ കോൺക്ലൈവ്, ഖിദ്മ ഡയലോഗ്, ഇലാ ദർബാർ, സമസ്ത സെൻ്റിനറി പ്രസൻ്റേഷൻ, ഫാമിലി മീറ്റ്,ആവാസേ ഗരീബ് ഗ്രാമസഞ്ചാരം, ഗ്ലോബൽ അജ്മീർ മൗലിദ്, മജ്ലിസുൽ വഅള്, മിസ്കുൽ ഖിതാം, ലങ്കർ ശരീഫ് തുടങ്ങിയ വ്യത്യസ്ത പദ്ധതികൾ ഉർസേ അജ്മീറിന്റെ ഭാഗമായി നടത്തുന്നുണ്ട്.
0 Comments