LATEST

6/recent/ticker-posts

സ്വര്‍ണവില വീണ്ടും താഴോട്ട്; ഉച്ചയ്ക്ക് ശേഷം പവന് കുറഞ്ഞത് 840 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില രണ്ടാമതും കുറഞ്ഞു. ഉച്ചക്ക് ശേഷം ഗ്രാമിന് 105 രൂപ കുറഞ്ഞ് 12,590 രൂപയായി. പവന് 840 രൂപ കുറഞ്ഞ് 1,00,720 രൂപയുമായി.



ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണവില.

ഇന്ന് രാവിലേയും സ്വര്‍ണവില ഇടിഞ്ഞിരുന്നു. ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് കുറഞ്ഞത്.

തുടര്‍ച്ചയായ ദിവസങ്ങളില്‍ വന്‍ ഇടിവാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തുന്നത്. ഡോളര്‍ കരുത്താര്‍ജിക്കുന്നത് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ മാറ്റമുണ്ടാക്കിയിരിക്കുന്നത്.

Post a Comment

0 Comments