LATEST

6/recent/ticker-posts

ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ ഇന്ന് സിജെപി സമരം"

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതപാർട്ടി നടത്തുന്ന ജന്തർ മന്തര്‍ പ്രക്ഷോഭം ഇന്ന്. രാവിലെ 10 മണി മുതൽ പ്രക്ഷോഭം തുടങ്ങുമെന്നാണ് നേതാക്കൾ അറിയിച്ചിരിക്കുന്നത്. സിജെപി നേതാക്കളായ അഭിജിത് ദീപ്കെ ഉൾപ്പടെയുള്ളവർ രാവിലെ 9.30 നാണ് ഡൽഹി വിമാനത്താവളത്തിൽ എത്തുക. നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കാനുളള ഒരുക്കത്തിലാണ് അധികൃതർ.


ഇടത് പാർട്ടികളും വിദ്യാർഥി യുവജന സംഘടനകളും പ്രതിഷേധത്തിന്‍റെ ഭാഗമാകും. സമരത്തെ നേരിടാൻ വിപുലമായ സംവിധാനങ്ങളാണ് ഡൽഹി പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. അർധ സൈനികരടക്കം 50,000 ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ രാജ്യ തലസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. 57 മെട്രോ സ്‌റ്റേഷനുകൾ അടച്ചിട്ടു. രാവിലെ 4 മുതൽ ഉച്ചക്ക് 2 വരെ ട്രെയിൻ യാത്ര തടസപ്പെട്ടേക്കും. വിദ്യാർഥികളും യുവാക്കളും സമരത്തിലേക്ക് എത്താതിരിക്കാനും ഡൽഹി പൊലീസ് ശ്രമിക്കുന്നുണ്ട്."


ജന്തർ മന്തർ, ജൻപഥ്, തെരഞ്ഞെടുപ്പ് കമ്മീഷൻ, ഡൽഹി പൊലീസ് ആസ്ഥാനം എന്നിവ ഉൾപ്പെടുന്ന ഒന്നര കിലോമീറ്റർ ചുറ്റളവ് അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചു. ഈ മേഖലയിൽ മാത്രം 6,500ലധികം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ജന്തർ മന്തറിലേക്കുള്ള റോഡുകളിൽ ഏഴ് അടിയോളം വരുന്ന മൾട്ടി-ലെയർ ബാരിക്കേഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പ്രതിഷേധത്തിന് അനുമതിയില്ലെന്നും മുദ്രാവാക്യം വിളിക്കുകയോ പൊതുമുതൽ നശിപ്പിക്കുകയോ പൊലീസിനെ ആക്രമിക്കുകയോ ചെയ്യരുതെന്നും വ്യക്തമാക്കുന്ന റെക്കോർഡ് ചെയ്ത അറിയിപ്പുകൾ ഉച്ചഭാഷിണികളിലൂടെ നിരന്തരം നൽകുന്നുണ്ട്."
 
 
 

Post a Comment

0 Comments