LATEST

6/recent/ticker-posts

അടിവാരം ബസ്റ്റാന്റ്; പഞ്ചായത്ത് ഭരണസമിതിക്ക് ഐഖ്യദാർഢ്യം പ്രഖ്യാപിച്ച് ബഹുജന റാലി



പുതുപ്പാടി : അടിവാരം ബസ്റ്റാന്റ് നിലനിർത്തണമെന്നും, കൂടുതൽ സ്വകര്യങ്ങളോടെ ബസ്റ്റാൻ്റ് തുറന്ന് പ്രവർത്തനസജ്ജമാക്കിയ പഞ്ചായത്ത് ഭരണസമിതിയ്ക്ക് അഭിവാദ്യം അർപ്പിച്ചു കൊണ്ടും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറ് കണക്കിന് ആളുകൾ പങ്കെടുത്ത ബഹുജന റാലി അടിവാരം പൊട്ടിക്കെ നിവാസികളുടെ നേതൃത്വത്തിൽ നടന്നു. ബഹുജന മാർച്ച് പൊട്ടിക്കെ നായർ മുക്കിൽ നിന്നും ആരംഭിച്ച് അടിവാരം അങ്ങാടി ചുറ്റി ബസ്റ്റാന്റിൽ സമാപിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന മാർച്ച് സമാപനത്തിൽ പായസ വിതരണവും ബസ്റ്റാൻ്റ് ആക്ഷൻ കമ്മറ്റിയുടെ അഭിവാദ്യ പ്രകടനവും സംഘടിപ്പിച്ചു.

എന്നാൽ ബസ്സ് സ്റ്റാൻ്റിന് തങ്ങൾ എതിരല്ലെന്നും, അടിവാരത്ത് നിലവിൽ ഉണ്ടായിരുന്ന ബസ് സ്റ്റോപ്പുകൾ പുനസ്ഥാപിക്കണമെന്നു മാത്രമാണ് തങ്ങളുടെ ആവശ്യവെന്നും സമരസമിതി നേതാക്കൾ പറഞ്ഞു, ഈ ആവശ്യം ഉന്നയിച്ച് CPI(M) താമരശ്ശേരി KSRTC ഡിപ്പോയിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.


Post a Comment

0 Comments