കൊടുവള്ളി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, എസ്‌ഐആർ (SIR) പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യുവാക്കളും വിദ്യാർത്ഥികളും പ്രതിപക്ഷ പാർട്ടികളും ഡൽഹിയിലെ ജന്ദർ മന്ദറിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്‌ഡിപിഐ കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടുവള്ളി നഗരത്തിൽ സമരരാത്രി സംഘടിപ്പിച്ചു.
പാലക്കുറ്റിയിൽനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം കൊടുവള്ളിയിൽ സമാപിച്ചു. പാലക്കുറ്റിയിൽ നടന്ന പ്രതിഷേധയോഗം എസ്‌ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം സിദ്ധീഖ് കരുവൻപൊയിൽ ഉദ്ഘാടനം ചെയ്തു. കൊടുവള്ളി നിയോജക മണ്ഡലം പ്രസിഡന്റ് ടി.പി. യൂസുഫ് അധ്യക്ഷത വഹിച്ചു.
ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിനായി ജന്ദർ മന്ദറിൽ നടക്കുന്ന സമരങ്ങൾ രാജ്യത്തുടനീളം വ്യാപിപ്പിക്കണമെന്നും രാജ്യത്തുനിന്ന് സംഘപരിവാർ ഫാഷിസത്തെ തുരത്താൻ ജനങ്ങൾ വീടുകളിൽനിന്ന് തെരുവിലിറങ്ങി ജനാധിപത്യ പ്രതിരോധം തീർക്കാൻ തയ്യാറാകണമെന്നും പ്രതിഷേധയോഗം ആഹ്വാനം ചെയ്തു.
കൊടുവള്ളി എംപിസി ജങ്ഷനിൽ സമാപിച്ച പന്തംകൊളുത്തി പ്രകടനത്തിനൊടുവിൽ പ്രവർത്തകർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചു.
0 Comments