LATEST

6/recent/ticker-posts

മലപ്പുറം കാളികാവ് സ്വദേശികൾ സഞ്ചരിച്ച ട്രാവലര്‍ വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു.

തിരുവമ്പാടി(കോഴിക്കോട്):കക്കാടംപൊയിൽ കൂമ്പാറയിൽ മലപ്പുറം കാളികാവ് സ്വദേശികൾ സഞ്ചരിച്ച ട്രാവലര്‍ വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു.പരുക്കേറ്റവരിൽ ചെറിയ കുട്ടികൾ ഉൾപ്പടുന്നതായാണ് വിവരം. വണ്ടിയുടെ ബ്രേക്ക് നഷ്ടപ്പെട്ട് റോഡിലെ ഡിവൈഡറിൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ കുട്ടികൾ ഉൾപ്പെടെ 11 പേരെ മുക്കത്തെ മെഡിക്കൽ കോളേജിലും മറ്റുള്ളവരെ അരീക്കോട്, തിരുവമ്പാടി എന്നിവിടങ്ങളിലെ ആശുപത്രികളിലും പ്രവേശിപ്പിച്ചു.









 മിക്കവർക്കും ശരീരത്തിൽ ഒടിവും ചതവുമുണ്ട്. കക്കാടം പൊയിലിൽ നിന്ന് വരികയായിരുന്ന ട്രാവലർ മേലേ കൂമ്പാറ വെച്ചാണ് അപകടത്തിൽപ്പെട്ടത്. . ആദ്യം ഡിവൈഡറിൽ തട്ടി പിന്നെ ഒരു തെങ്ങിലും ഇടിച്ചാണ് മറിഞ്ഞത്. അതിനാൽ ആഘാതം കുറഞ്ഞു. ഇല്ലെങ്കിൽ വൻ ദുരന്തമാകുമായിരുന്നു. 

Post a Comment

0 Comments