LATEST

6/recent/ticker-posts

ശ്രീലേഖയുടെ രാജിയിൽ ഞെട്ടി തരിച്ച് ബിജെപി, ഒരാൾ ജയിലിൽ; എണ്ണം തികയാതെ BJP; അവിശ്വാസത്തിന് LDF-UDF മുന്നണികൾ

തിരുവനന്തപുരം:ഒരേയൊരു സീറ്റിൻ്റെ മാത്രം ഭൂരിപക്ഷത്തിൽ തിരുവനന്തപുരം കോർപറേഷൻ ഭരണംപിടിച്ച ബിജെപിക്ക് ഓർക്കാപ്പുറത്തേറ്റ വെള്ളിടിയാണ് ആർ. ശ്രീലേഖയുടെ രാജി. 101 അംഗ കോർപറേഷനിൽ ഒരു സ്വതന്ത്രൻ ഉൾപ്പെടെ 51 അംഗങ്ങളുടെ പിന്തുണയിലാണ് വി.വി. രാജേഷ് നേതൃത്വം നൽകുന്ന കൗൺസിലിന്റെ ഭരണം


അതിനിടെയാണ് പാർട്ടിയെ ഞെട്ടിച്ചുകൊണ്ടുള്ള ശ്രീലേഖയുടെ രാജിനീക്കം. തിരുവനന്തപുരം കോർപറേഷന്റെ ശാസ്തമംഗലം വാർഡിൽനിന്നുള്ള കൗൺസിലറാണ് ശ്രീലേഖ.

2025 തദ്ദേശതിരഞ്ഞെടുപ്പിലെ ബിജെപിയുടെ ഏറ്റവും തിളക്കമാർന്ന നേട്ടം, അവർക്ക് തിരുവനന്തപുരം കോർപേറഷനിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ കഴിഞ്ഞുവെന്നുള്ളതായിരുന്നു. 101 അംഗ കോർപേറഷനിൽ അൻപത് വാർഡിലും വിജയിച്ചു.

എന്നാൽ കേവലഭൂരിപക്ഷത്തിന് ഒരേയൊരു അംഗത്തിന്റെ കുറവ് വന്നു. ഭരണം പിടിക്കാൻ ഒരു സ്വതന്ത്രന്റെ്റെ പിന്തുണ വേണ്ടിവന്നു. തുടർന്ന് കണ്ണമ്മൂല വാർഡിൽനിന്ന് ജയിച്ച പാറ്റൂർ രാധാകൃഷ്ണൻ എൻഡിഎ ഭരണസമിതിയെ പിന്തുണയ്ക്കാൻ തയ്യാറായതോടെ ഭരണം താമരക്കുമ്പിളിലായി.

തിരുവനന്തപുരം കോർപറേഷൻ കക്ഷിനില ഇങ്ങനെ

എൻഡിഎ- 51 (ഒരു സ്വതന്ത്രന്റെ പിന്തുണയോടെ



എൽഡിഎഫ്-29

യുഡിഎഫ്-20

മറ്റുള്ളവർ-1

അധികാരത്തിലെത്തിയെങ്കിലും അത്ര സുഗമമായ ഭരണനിർവഹണ കാലയളവ് ആയിരുന്നില്ല ബിജെപിയെ കാത്തിരുന്നത്. വാഴോട്ടുകോണം വാർഡിനെ പ്രതിനിധീകരിക്കുന്ന ആർ. സുഗതൻ കാപ്പാ കേസിൽ നിലവിൽ ജയിലിലാണ്. സുഗതന്റെ അറസ്റ്റ്, അദ്ദേഹത്തിനുമേൽ ചുമത്തപ്പെട്ട വകുപ്പിന്റെ സ്വഭാവം തുടങ്ങിയവയൊക്കെ വലിയവിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു. തുടർച്ചയായി മൂന്നുമാസം ഹാജരാകാതിരിക്കുന്നപക്ഷം നേരിടേണ്ടിവരുന്ന അയോഗ്യതയെ മറികടക്കാൻ ആറുമാസത്തെ അവധിയിലാണ് നിലവിൽ സുഗതൻ.

Post a Comment

0 Comments