LATEST

6/recent/ticker-posts

എറണാകുളം ജൂത ആരാധനാലയം ആക്രമണം; പ്രതിക്ക് പാക് ഭീകരബന്ധമെന്ന് സംശയം

കൊച്ചി: എറണാകുളം മാർക്കറ്റിലെ ജൂത ആരാധനാലയമായ കടവുഭാഗം സിനഗോഗിന് നേർക്കുണ്ടായ ആക്രമണത്തിൽ അറസ്റ്റിലായ പ്രതിക്ക് പാകിസ്ഥാൻ തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് സംശയം.


പുത്തൻകുരിശ് ഐക്കരനാട് കുന്നത്ത് കവലമുഴി വീട്ടിൽ എബിൻ ബി പോളിനെ (32)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തു. വീട്ടിൽ നടത്തിയ പരിശോധനയിൽ 105 ഗ്രാം രാസലഹരിയും പിടിച്ചെടുത്തു.


തിങ്കൾ പുലർച്ചെ 2.30നാണ് തീവയ്പുണ്ടായത്. സിനഗോഗിന് മുന്നിലെ ഹോർട്ടികൾച്ചർ നഴ്സറിയുടെ ബാനറുകളിലും ഫ്ലെക്സുകളിലും പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കാറിലെത്തിയ പ്രതി പെട്രോൾ ഒഴിച്ച് തീ എറിഞ്ഞ് ദൃശ്യം വീഡിയോയിൽ പകർത്തിയ ശേഷം കടന്നുകളയുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.


പ്രതി 'ബോസ്' എന്ന് വിളിക്കുന്ന ഒരാളുടെ നിർദേശപ്രകാരമാണ് ആക്രമണം നടത്തിയതെന്നും ക്രിപ്റ്റോ കറൻസി വഴിയാണ് പ്രതിഫലം കൈപ്പറ്റിയിരുന്നതെന്നും കണ്ടെത്തി. ടെലിഗ്രാം ചാറ്റുകളിൽ ഡൽഹി, ഉത്തർപ്രദേശ്, മുംബൈ, അമൃത്സർ എന്നിവിടങ്ങളിൽ സ്ഫോടനം നടത്താൻ നിർദേശമുണ്ടായിരുന്നു. മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിലും സമാന രീതിയിൽ കുറ്റകൃത്യം ചെയ്തിട്ടുണ്ട്.

Post a Comment

0 Comments