ചെന്നൈ: രാജ്യത്തെ ജുഡീഷ്യൽ നിയമനരീതിക്കെതിരെയും ഹൈക്കോടതികളിലെ വർധിച്ചുവരുന്ന രാഷ്ട്രീയവൽക്കരണത്തിനെതിരെയും വിമർശനവുമായി മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ. ചന്ദ്രു. സുപ്രിംകോടതിയിലെ നിലവിലെ 37 ജഡ്ജിമാരും നരേന്ദ്ര മോദി സർക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ടവരാണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, എൻജെഎസി പരാജയപ്പെട്ടതിന് ശേഷം കേന്ദ്രസർക്കാർ തിരഞ്ഞെടുത്തത് 'ബാർട്ടർ ഡീൽ' അഥവാ രഹസ്യമായ വിലപേശൽ സമ്പ്രദായമാണെന്നും കുറ്റപ്പെടുത്തി. ഏഷ്യൻ കോളജ് ഓഫ് ജേർണലിസം സംഘടിപ്പിച്ച 'ആരാണ് ജഡ്ജിമാരെ വിധിക്കുക' (Who will Judge the Judges) എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം."
ഹൈക്കോടതികളിൽ വർധിച്ചുവരുന്ന 'കാവിവൽക്കരണത്തെക്കുറിച്ചും' ജസ്റ്റിസ് ചന്ദ്രു ആശങ്ക പ്രകടിപ്പിച്ചു. ഒരു പ്രത്യേക സംഘടനയുമായി ബന്ധമുള്ളവരുടെ പേരുകൾ ശിപാർശ ചെയ്യപ്പെടുമ്പോൾ ആ ലിസ്റ്റുകൾ വളരെ വേഗത്തിൽ അംഗീകരിക്കപ്പെടുന്നു. എന്നാൽ മറ്റ് ലിസ്റ്റുകൾ തുടർച്ചയായി വൈകിപ്പിക്കപ്പെടുകയാണ്. ഒരു പ്രത്യേക ഗ്രൂപ്പിൽപ്പെട്ട ആളാണെങ്കിൽ അവരുടെ ലിസ്റ്റ് കടന്നുപോകുമെന്നും, അല്ലെങ്കിൽ അത് വൈകിപ്പിക്കുമെന്നുമുള്ള എഴുതപ്പെടാത്ത ഒരു 'സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ' (SOP) ഇന്ന് നിലവിലുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി."

ന്യുനപക്ഷങ്ങൾക്കെതിരെ പരസ്യമായി വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ ജസ്റ്റിസ് വിക്ടോറിയ ഗൗരിയുടെ നിയമനം യാതൊരു തടസവുമില്ലാതെ നടപ്പിലായപ്പോൾ, കൊളീജിയം പലതവണ ശുപാർശ ചെയ്തിട്ടും അഡ്വക്കേറ്റ് ജോൺ സത്യന്റെ നിയമനം ഇതുവരെ നടപ്പിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
.
ദേശീയ ജുഡീഷ്യൽ അപ്പോയിന്റ്മെന്റ് കമ്മീഷൻ നിയമം സുപ്രിംകോടതി റദ്ദാക്കിയതിന് ശേഷം, പാർലമെന്റിൽ പുതിയ ഭേദഗതിയിലൂടെ നിയമപരമായ അടിത്തറ മാറ്റിയെടുക്കാൻ സർക്കാർ തയ്യാറായില്ലെന്ന് ജസ്റ്റിസ് ചന്ദ്രു ചൂണ്ടിക്കാണിച്ചു. ഒരു വിധിയിലെ ന്യൂനതകൾ പരിഹരിച്ച് പുതിയ നിയമം കൊണ്ടുവരുന്നതിന് പകരം, തങ്ങൾക്ക് താൽപ്പര്യമുള്ളവരെ തിരഞ്ഞെടുത്ത് നിയമിക്കുന്ന രഹസ്യ ഒത്തുകളി സമ്പ്രദായമാണ് സർക്കാർ തെരഞ്ഞെടുത്തത്. എൻജെഎസി പോലെയുള്ള കമ്മീഷനുകളിൽ വസ്തുതാപരമായ വിലയിരുത്തലുകൾ പരസ്യമായി നടക്കുമായിരുന്നുവെന്നും, എന്നാൽ നിലവിലെ രഹസ്യ ബാർട്ടർ ഡീൽ സർക്കാരിന് കൂടുതൽ ലാഭകരമാണെന്ന് തോന്നിയതിനാലാണ് അതിൽ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു."
.
0 Comments