വടകര: ഫ്രാൻസിസ് ആലുക്കാസ് ജ്വല്ലറിയില്‍ നിന്ന് സ്വർണം കവർന്നെന്ന പരാതിയില്‍ ജീവനക്കാരൻ അറസ്റ്റില്‍.മോഷ്ടിച്ച സ്വർണം സുഹൃത്തിന്റേതാണെന്ന് തെറ്റിദ്ധരിപ്പിച്ച് അതേ ജ്വല്ലറിയില്‍ തന്നെവില്പനനടത്തിയകോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി ഓമശേരി പറമ്പില്‍ രഞ്ജിത്തിനെയാണ് (47) വടകര പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂലൈയിലാണ് ജ്വല്ലറിയില്‍ നിന്ന് സ്വർണം നഷ്ടപ്പെട്ടത്. മാസംതോറും നടക്കുന്ന സ്റ്റോക്കെടുപ്പിലാണ് സ്വർണം കുറവുള്ളതായി കണ്ടെത്തിയത്.സംശയം തോന്നാതിരിക്കാൻ പണം അയക്കുന്നതിനായി തന്റെ സുഹൃത്തിന്റെ അക്കൗണ്ട് നമ്പറും നല്കി.
ജ്വല്ലറിയിലെ മുഴുവൻ സ്വർണത്തിന്റെയും തൂക്കം പരിശോധിച്ചപ്പോഴാണ് കുറവ് ശ്രദ്ധയില്‍പ്പെട്ടത്. സ്വർണം നഷ്ടമായതോടെ വേസ്റ്റ് പേപ്പറുകള്‍ അടക്കം നിക്ഷേപിക്കുന്ന സ്ഥലങ്ങളില്‍ ഉള്‍പ്പെടെ പരിശോധന നടത്തിയിരുന്നു. അവിടെയെങ്ങും കണ്ടെത്താനാകാതെ വന്നതോടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷണം സ്ഥിരീകരിക്കുകയും വടകര പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.മോഷണം പുറത്തറിഞ്ഞതോടെ രഞ്ജിത്ത് ജോലിക്ക് ഹാജരായിരുന്നില്ല. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
0 Comments