കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ലാസയ്ക്ക് സമീപം ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ കൊടുവള്ളി സ്വദേശി മരിച്ചു. കൊടുവള്ളി പ്രാവിൽ സി.പി. ഫൈസലിന്റെ മകൻ അബ്ദുറഹ്മാൻ (മജു-20) ആണ് മരിച്ചത്.
ഫാറൂഖ് കോളേജിൽ ബി.കോം അവസാന വർഷ വിദ്യാർഥിയായിരുന്നു അബ്ദുറഹ്മാൻ
അപകടത്തിൽ പരിക്കേറ്റ അബദുറഹ്മാനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മാതാവ്: ജസീല അണ്ടി കുണ്ട്ൽ (എളേറ്റിൽ). സഹോദരങ്ങൾ: അബ്ദുള്ള ഫൈസൽ,
മുഹമ്മദ് ഫൈസൽ, ആയിശ ഫാത്തിമ.
0 Comments