വണ്ടൂരിലെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചതിനു പിന്നാലെ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കാളികാവിലെ വ്യാപാരി മ.രിച്ചു. കാളികാവ് ജങ്ഷനിലെ കൊച്ചുകുടിയിൽ ഹോം അപ്ലയൻസസ് ഉടമ പെവുന്തറ സ്വദേശി അച്ചിപ്ര സത്താറാണ് (45) മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. വണ്ടൂർ–മഞ്ചേരി റോഡിൽ അടുത്തിടെ പ്രവർത്തനം തുടങ്ങിയ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്കിടയിലാണ് വ്യാപകമായി മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തത്. വണ്ടൂർ ബ്ലോക്കിലെ ആറു പഞ്ചായത്തുകളിലായി രോഗബാധിതരുടെ എണ്ണം 100 കടന്നു. രോഗബാധയെത്തുടർന്നുള്ള മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ പ്രദേശത്ത് ആശങ്ക ശക്തമായിട്ടുണ്ട്.
സെപ്റ്റംബർ ഒന്നിനും 18-നും ഇടയിൽ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവരിലാണ് രോഗബാധ കണ്ടെത്തിയത്. കാളികാവ്, ചോക്കാട്, പോരൂർ, തിരുവാലി തുടങ്ങിയ പഞ്ചായത്തുകളിലും ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവരിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. ദൂരസ്ഥലങ്ങളിൽനിന്ന് ഹോട്ടലിലെത്തിയവരുടെ വിവരങ്ങൾ പൂർണമായി ശേഖരിക്കാനായിട്ടില്ല
0 Comments