മലപ്പുറം എടവണ്ണ കീഴേക്കെ ചാത്തല്ലൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു.ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പി.കെ. ഫാത്തിമയാണ് (60 ) മരിച്ചത്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
പള്ളിയിൽ നമസ്കാരത്തിനെത്തിയവർക്ക് നേരെയാണ് കാട്ടുപന്നിയുടെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. പരിക്കേറ്റ പി.ടി. മുഹമ്മദലി, കുനിയമ്മണ്ണൻ ഹമീദ്, വി.പി. അബുള്ള എന്നിവരാണ് ചികിത്സയിലുള്ളത്.
ആക്രമണം നടത്തിയ കാട്ടുപന്നിയെ പിന്നീട് നാട്ടുകാർ ചേർന്ന് പിടികൂടി. വിവരമറിഞ്ഞ് എടവണ്ണ പൊലീസും വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഫാത്തിമയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
0 Comments