റിയാദ്:∙ റിയാദ് വിമാനത്താവളത്തിലുണ്ടായ ഹൂതി ആക്രമണത്തിൽ അഞ്ചുപേർക്ക് പരുക്കേറ്റു. ഇവരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായി ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ചില രോഗികളെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലെത്തിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ഹൂതികൾ വിമാനത്താവളത്തിന് നേരെ മിസൈലാക്രമണം നടത്തിയത്."
"സൗദി അറേബ്യയിലെ നിലവിലുള്ള സംഘർഷ സാഹചര്യത്തെ തുടർന്ന് കൊച്ചിയിൽ നിന്നും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി. സൗദി എയർലൈൻസിന്റെ ജിദ്ദ-കൊച്ചി-ജിദ്ദ റൂട്ടിൽ സർവീസ് നടത്തേണ്ടിയിരുന്ന എസ്‍വി 764/763 വിമാനം ആദ്യം പുനഃക്രമീകരിക്കുകയും പിന്നീട് റദ്ദാക്കുകയും ചെയ്തു"
0 Comments