കൊല്ലം: റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ച ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു.
പാരിപ്പള്ളിയില്‍ ആംബുലൻസ് സർവീസ് നടത്തുന്ന ബിഎസ് മന്ദിരം പാമ്പുറത്തില്‍ അജീഷ് (28) ആണ് മരിച്ചത്.
പരവൂർ-പാരിപ്പള്ളി റോഡില്‍ അമ്മാരത്ത് മുക്കില്‍ ഇന്നലെ രാത്രിയിലാണ് വാഹനാപകടമുണ്ടായത്. അപകടത്തില്‍ ഒരു യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് സ്ഥലത്തെത്തി.
ഈ സമയത്ത് സമീപത്തുണ്ടായിരുന്ന അജീഷും രക്ഷാപ്രവർത്തനത്തില്‍ പങ്കാളിയായി. പരിക്കേറ്റയാളെ ആംബുലൻസില്‍ കയറ്റി ആശുപത്രിയിലേക്ക് അയയ്ക്കാൻ അജീഷ് സഹായിച്ചു. തുടർന്ന് അജീഷ് അവിടെവച്ച് കുഴഞ്ഞുവീഴുകയായിരുന്നു.

മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ ഓടിയെത്തിയ അജീഷ്, അതേ സ്ഥലത്ത് തന്നെ അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത് നാട്ടുകാർക്കും സഹപ്രവർത്തകർക്കും നോവായി. അജീഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് പാരിപ്പള്ളിയിലെ നാട്ടുകാർ.
0 Comments