LATEST

6/recent/ticker-posts

കുന്നംകുളം മക്കാലിക്കാവ് ക്ഷേത്രത്തിൽ വൻ കവർച്ച; ക്ഷേത്രത്തിലെ പ്രതിഷ്ഠ മോഷണം പോയി

തൃശൂർ : കുന്നംകുളം മക്കാലിക്കാവ് ക്ഷേത്രത്തിൽ വൻ കവർച്ച,15 കിലോ തൂക്കമുള്ള പഞ്ചലോഹ വിഗ്രഹവും വെള്ളിശംഖും മോഷണം പോയി"





ക്ഷേത്രത്തിലെ പ്രതിഷ്ഠയാണ് മോഷണം പോയത്. ഇന്ന് പുലർച്ചെ ക്ഷേത്രത്തിലെ ശാന്തി അമ്പലം തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. ക്ഷേത്രത്തിൽ സിസിടിവി ക്യാമറ ഉണ്ടെങ്കിലും അതിന്റെ മുകളിൽ ഈ പട്ട് ചുറ്റിയ ശേഷമാണ് മോഷ്ടാവ് വിഗ്രഹം കവർന്നത്. സംഭവം അറിഞ്ഞ് നാട്ടുകാരെല്ലാം സ്ഥലത്ത് എത്തി. കുന്നംകുളം പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഊർജിതമാക്കുന്നത്."
 

Post a Comment

0 Comments