ഇരിട്ടി (കണ്ണൂർ): വള്ളിത്തോട്ടിൽ ഖബർ കുഴിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരണപ്പെട്ടു.
വള്ളിത്തോട് മൂന്നാംകുറ്റിയിലെ മാച്ചേരി മൻസൂർ (45) ആണ് കഴിഞ്ഞ ദിവസം രാവിലെ ഖബർ കുഴിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചത്.
വള്ളിത്തോട്ടിൽ മരണപ്പെട്ട മുണ്ടക്കത്തൊടി മുഹമ്മദലിക്ക് വേണ്ടി ഖബർ കുഴിക്കുന്നതിനിടെയാണ് മൻസൂർ കുഴഞ്ഞുവീണത്.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
0 Comments