LATEST

6/recent/ticker-posts

*വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം: സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം വേണം — എസ്.ഡി.പി.ഐ*

താമരശ്ശേരി: താമരശ്ശേരി കമ്മാളൻകുന്നത്ത് അടച്ചിട്ട വീട്ടിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തിയ സംഭവത്തിൽ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് എസ്.ഡി.പി.ഐ താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സിദ്ധീഖ് ഈർപ്പോണ ആവശ്യപ്പെട്ടു.






വെടിയുണ്ടകളുടെ ഉറവിടം, ഉടമസ്ഥാവകാശം, അവിടെ എത്തിപ്പെട്ട സാഹചര്യം, ഇതുമായി ബന്ധപ്പെട്ട വ്യക്തികൾ എന്നിവ അന്വേഷണത്തിലൂടെ വ്യക്തമായി പുറത്തുകൊണ്ടുവരണമെന്നും വെടിയുണ്ടകളുടെ ശാസ്ത്രീയവും ഫോറൻസിക് പരിശോധനയും നടത്തി അവ ഏതെങ്കിലും ആയുധങ്ങളുമായി ബന്ധപ്പെട്ടതാണോ എന്നതും കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു 








സംഭവവുമായി ബന്ധപ്പെട്ട വ്യക്തികൾക്ക് ഏതെങ്കിലും സംഘടനകളുമായോ നിയമവിരുദ്ധ പ്രവർത്തനങ്ങളുമായോ ബന്ധമുണ്ടോ എന്നതും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കണം എന്നും . സംഭവത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരുന്നതിന് ആവശ്യമായ എല്ലാ അന്വേഷണ നടപടികളും സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.










യോഗത്തിൽ നൗഫൽ വാടിക്കൽ,പി പി അഷ്റഫ് തച്ചംപൊയിൽ, സിറാജ് തച്ചംപൊയിൽ, അബൂബക്കർ കോയ കാരാടി, അലി പരപ്പൻപൊയിൽ, എംടി അബ്ദുറഹ്മാൻ കോരങ്ങാട്, മുജീബ് ഈർപ്പോണ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments