LATEST

6/recent/ticker-posts

എന്നാലും എൻ്റെ ഏ.ഐ -​ഗിറ്റാറിനെ യാത്രക്കാരനായി തെറ്റിദ്ധരിച്ച് യുവാവിന് പിഴ ചുമത്തി

ബൈക്കിലുണ്ടായിരുന്ന ഗിറ്റാറിനെ ഹെൽമെറ്റില്ലാത്ത മനുഷ്യനായി തെറ്റിദ്ധരിച്ച് പിഴ ചുമത്തിയതായി യുവാവ്. ബെംഗളൂരു സ്വദേശിയായ സൗവിക് ദത്ത എന്ന യുവാവാണ് എഐ അടിസ്ഥാനമാക്കിയുള്ള ട്രാഫിക് നിരീക്ഷണ സംവിധാനത്തിന്റെ പിഴവിനെതിരെ എക്സി (ട്വിറ്റർ) ൽ പോസ്റ്റിട്ടിരിക്കുന്നത്. ഭാര്യയുടെ പേരിലുള്ളതാണ് സൗവിക് ദത്ത ഓടിച്ചിരുന്ന വാഹനം. ബൈക്ക് ഓടിക്കുമ്പോൾ സൗവികിന്റെ പുറകിൽ ഒരു ഗിറ്റാറുമുണ്ടായിരുന്നു. അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. എന്നാൽ, ഹെൽമെറ്റ് ധരിക്കാത്ത സഹയാത്രികനൊപ്പം യാത്ര ചെയ്തു എന്നാരോപിച്ച് സൗവിക്കിന്റെ ഭാര്യയുടെ ഫോണിലേക്ക് ട്രാഫിക് ചലാൻ (നോട്ടീസ് നമ്പർ: 86202541) എത്തുകയായിരുന്നു.



പുറത്ത് കിടന്ന ഗിറ്റാറിന്റെ രൂപം ക്യാമറയ്ക്ക് മുന്നിൽ രണ്ടാമതൊരു യാത്രക്കാരനായി മാറിയതാകാമെന്നാണ് സൗവികിന്റെ അനുമാനം. എഐ ട്രാഫിക് നിരീക്ഷണ സംവിധാനങ്ങളുടെ കൃത്യതയില്ലായ്മയെ ചോദ്യം ചെയ്തുകൊണ്ട് സൗവിക് പിഴ റദ്ദാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്

Post a Comment

0 Comments