കാലഫോര്‍ണിയ: എഐയ്ക്ക് വിനാശകരമായ ദോഷങ്ങള്‍ വരുത്തിവയ്ക്കാന്‍ കഴിയുമെന്നും കോടിക്കണക്കിന് മനുഷ്യരുടെ മരണത്തിന് വരെ കാരണമാകുമെന്നും മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സിന്റെ മുന്നറിയിപ്പ്. എന്‍ബിസിയുടെ മീറ്റ് ദി പ്രെസിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ സംസാരിക്കുകയായിരുന്നു ബില്‍ ഗേറ്റ്സ്.
മുഴുവന്‍ മനുഷ്യരാശിയേയും തുടച്ചുനീക്കാന്‍ സാധിക്കില്ലെങ്കിലും ദുരുദ്ദേശത്തോടെ എഐ ഉപയോഗിക്കുന്ന മനുഷ്യരോളം നശീകരണശക്തിയുള്ള മറ്റൊരായുധം ഇന്നുവരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എഐയുടെ നിയന്ത്രണത്തിനായി നിയമനിര്‍മാണം നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ജൈവായുധങ്ങള്‍ വരെ നിര്‍മ്മിക്കാന്‍ എഐ ടൂളുകള്‍ ഉപയോഗിക്കാമെന്നും അത് സ്വാഭാവികമായി ഉണ്ടാകുന്ന ഒരു മഹാമാരിയേക്കാള്‍ വിപത്തുണ്ടാക്കാന്‍ തക്കതാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ എഐ ഏജന്റുമാര്‍ വിവിധ കമ്പനികളുടെയും ഗവണ്‍മെന്റുകളുടെയും സിസ്റ്റങ്ങളില്‍ കയറി എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനു പിന്നാലെ ഓപണ്‍ എഐയുടെയും ആന്ത്രോപികിന്റയും തലവന്മാര്‍ എ.ഐ സാങ്കേതികവിദ്യയില്‍ ശക്തമായ സര്‍ക്കാര്‍ നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു
0 Comments